അറ്റകുറ്റപ്പണി പാളി; റോഡില്‍ വീണ് പത്തുപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: ഏകാദശി തിരക്കിനിടെ അശാസ്ത്രീയമായി നടത്തിയ റോഡിന്‍െറ അറ്റകുറ്റപ്പണി യാത്രക്കാര്‍ക്ക് അപകടക്കെണിയായി. തെക്കേ ഒൗട്ടര്‍ റിങ് റോഡില്‍ വീണ് പത്തോളം പേര്‍ക്ക് പരിക്കേറ്റു. അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ച റോഡുകളില്‍ പൊതുമരാമത്ത് നടത്തിയ തിരക്കിട്ട പണികളാണ് യാത്രക്കാരെ അപകടത്തിലാക്കിയത്. ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ കരിങ്കല്ലിന്‍െറ ചെറിയ ചീളുകള്‍ നിരത്തിയാണ് പണി നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ തെന്നിവീഴുകയാണ്. ചാവക്കാട് ചാപ്പറമ്പ് സ്വദേശി കറുത്താണ്ടന്‍ പ്രകാശന്‍, തിരുവത്ര സ്വദേശികളായ പ്രമോദ്, ബാബു, കുന്നംകുളം ചെറുവത്താനി സ്വദേശി സുധീര്‍ബാബു എന്നിവര്‍ ബൈക്കില്‍ നിന്ന് തെന്നി വീണ് ദേവസ്വം മെഡിക്കല്‍ സെന്‍റര്‍, മുതുവട്ടൂര്‍ രാജ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. ബസ് സ്റ്റാന്‍ഡ് മുതല്‍ ബി.എസ്.എന്‍.എല്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് ഇവരുടെ ബൈക്കുകള്‍ തെന്നി വീണത്. ഏകാദശി -ശബരിമല കാലം തുടങ്ങുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നതില്‍ മരാമത്ത് വകുപ്പ് വീഴ്ച വരുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.