തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തിലെ നടപ്പാത നവീകരണ നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് നായ്ക്കനാലില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടര്‍ ഡോ. എ. കൗശികന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുകോടി ചെലവഴിച്ചാണ് തേക്കിന്‍കാട് മൈതാനത്തിലെ നടപ്പാത നവീകരിക്കുന്നത്. നിര്‍മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല. 1000 മീറ്റര്‍ നീളത്തിലും 2.4 മീറ്റര്‍ വീതിയിലുമാണ് നവീകരണം. ഗ്രാനൈറ്റാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. നാല് മാസത്തിനകം നവീകരണം പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശം അനുസരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ അപേക്ഷയിലാണ് ഒരുകോടി അനുവദിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍, നിര്‍മിതി കേന്ദ്രം റീജനല്‍ കോഓഡിനേറ്റര്‍ സതീദേവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.