ചാലക്കുടി: ഓട്ടോറിക്ഷകളുടെ മീറ്റര്‍ പരിശോധന മുറക്ക് നടക്കുന്നുണ്ടെങ്കിലും ചാലക്കുടി മേഖലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി. വര്‍ഷങ്ങളായി ഓട്ടോറിക്ഷക്കാര്‍ വാങ്ങുന്നത് തോന്നിയ നിരക്കാണ്. ഒരേ സ്ഥലത്തേക്ക് വ്യത്യസ്ത നിരക്ക് വാങ്ങുന്നുവരുമുണ്ട്. ഇത് ചോദ്യം ചെയ്താല്‍ വഴക്കും ബഹളവുമാവും ഫലം. നിരക്കിനെ ചൊല്ലി ഓട്ടോക്കാരുമായി കലഹം പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു. മീറ്റര്‍ ഇട്ട് സര്‍വീസ് നടത്താന്‍ ഇവര്‍ തയാറാകുന്നില്ളെന്നാണ് പരാതി. അധികൃതര്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ല. ഓട്ടോകള്‍ക്ക് മീറ്റര്‍ ഘടിപ്പിക്കണമെന്നാണ് നിയമം. വര്‍ഷന്തോറും ചാലക്കുടിയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്‍െറ മീറ്റര്‍ പരിശോധനയുണ്ട്. പരിശോധനക്കായി ചാലക്കുടി ട്രാംവേ റോഡിന്‍െറ ഇരുവശത്തും ഓട്ടോകള്‍ കാത്തുകിടക്കുന്നത് കാഴ്ചയാണ്. മീറ്റര്‍ കാര്യക്ഷമമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ആര്‍.ടി ഓഫിസില്‍നിന്ന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. മീറ്റര്‍ പരിശോധന കഴിഞ്ഞ് ഇതിലേക്കുള്ള കണക്ഷന്‍ വിടുവിച്ചിടുകയോ മീറ്റര്‍ അഴിച്ചുമാറ്റുകയോയാണ് ചെയ്യുന്നത്. മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നത് ഉപഭോക്തൃചൂഷണമാണെന്ന് ഉപഭോക്തൃ ഏകോപനസമിതി ചൂണ്ടിക്കാട്ടുന്നു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു. സ്ത്രീയാത്രക്കാരെ ഭീഷണിപ്പെടുത്തി കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി സമിതിക്ക് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഏകോപന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച പരാതികള്‍ ചര്‍ച്ചയായി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പ്രിന്‍സ് തെക്കന്‍ അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റര്‍ ജെറിന്‍ ജോണ്‍ പടയാട്ടില്‍,പി.ടി.റപ്പായി, ടി.ഒ.കുര്യന്‍, പുഷ്പാകരന്‍ തോട്ടപ്പുറം, ടോണി അമ്പൂക്കന്‍, ജോസഫ് വെളിയത്ത്, ജിറ്റോ ജോര്‍ജ് പുതുശേരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.