ചാലക്കുടി: മണ്ഡലത്തില്‍പെട്ട നാല് റോഡുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് 103 ലക്ഷം രൂപയുടെ തദ്ദേശസ്വയംഭരണ വകുപ്പിന്‍െറ അനുമതി ലഭിച്ചു. മേലൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിക്കക്കടവ്-പന്തല്‍പാടം റോഡിന്‍െറ നവീകരണത്തിന് 30 ലക്ഷവും വെട്ടുകടവ്-കാലടി കപ്പേള റോഡ് നവീകരണത്തിന് 31 ലക്ഷം രൂപക്കും അനുമതിയായി. കൊരട്ടി പഞ്ചായത്തിലെ തിരുമുടിക്കുന്ന്-മാമ്പുള്ളിപ്പാടം ചര്‍ച്ച് റോഡിന്‍െറ നവീകരണത്തിന് 17 ലക്ഷം രൂപയുടെ അനുമതിയായി. കൂടാതെ കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം കനാല്‍ബണ്ട് റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. ബി.ഡി.ദേവസി എം.എല്‍.എയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ചാണ് നാല് റോഡുകളുടെയും നിര്‍മാണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.