തൃശൂര്‍: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തെ സഹായിക്കാന്‍ ജില്ലയില്‍ ഓണവിപണികള്‍ കുറവ്. സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ പൊതുവിപണികള്‍ ഇല്ളെന്ന് തന്നെ പറയാം. നഗരത്തില്‍ ശക്തന്‍ നഗരിയിലും കൊക്കാലെയിലും മെട്രോഫെയറുകള്‍ 17ന് തുടങ്ങിയതല്ലാതെ മറ്റു സംവിധാനങ്ങളൊന്നുമില്ല. താലൂക്കുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഓണവിപണി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതന്വേഷിച്ചുപോയാല്‍ കണ്ടത്തൊനാവില്ല. കാരണം സപൈ്ളകോ ഒൗട്ട്ലെറ്റുകളില്‍ തന്നെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരു ബാനര്‍ വലിച്ചുകെട്ടിയതല്ലാതെ മറ്റൊന്നും കാണാനാവില്ല. എന്നാല്‍, 13 സബ്സിഡി സാധനങ്ങള്‍ ഒൗട്ട്ലെറ്റുകളില്‍ ലഭ്യമാണ്. സപൈ്ളകോ പലവ്യഞ്ജനങ്ങള്‍ കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്‍െറ പച്ചക്കറിയും ഉണ്ടാവും. സബ്സിഡി സാധനങ്ങള്‍ അടക്കം 19 ഭക്ഷ്യസാധനങ്ങളുടെ കിറ്റ് 541 രൂപക്കാണ് നല്‍കുന്നത്. 700 രൂപയോളം വരുന്ന സാധനങ്ങളാണ് ഇതിലുള്ളത്. ഓണക്കാലത്ത് ആദായവിലയ്ക്ക് പലവ്യഞ്ജന സാധനങ്ങള്‍ നല്‍കാന്‍ ആവിഷ്കരിച്ചതാണ് ഓണക്കിറ്റ്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, തുവര പരിപ്പ്, വെളിച്ചെണ്ണ തുടങ്ങി കറിപ്പൊടികളും പായസക്കൂട്ട് ഉള്‍പ്പെടെയാണ് 19 ഇനങ്ങള്‍. മെട്രോടൗണ്‍ ഓണം ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് ഓണക്കിറ്റ് വില്‍പന. എന്നാല്‍, ചുരുക്കം കിറ്റുകള്‍ മാത്രമാണ് ജില്ലക്ക് ലഭിച്ചത്. തൃശൂര്‍ താലൂക്കില്‍ 35, വടക്കാഞ്ചേരിയില്‍ 25, ചാവക്കാട് 33, ചാലക്കുടി 29 ഒൗട്ട്ലെറ്റുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ ഒന്നിലും പ്രത്യേക ഓണച്ചന്ത തുടങ്ങിയിട്ടില്ല. ചില താലൂക്കുകളില്‍ 1,250 രൂപക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ 50 രൂപക്ക് സൗജന്യമായി സാധനം നല്‍കുമെന്ന ബോര്‍ഡ് എത്തിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്‍െറ ത്രിവേണി മാര്‍ക്കറ്റുകളില്‍ തന്നെ കൃത്യമായി സാധനം വരുന്നില്ല. തുറന്നുവെച്ച കടകളില്‍ സബ്സിഡി സാധനങ്ങള്‍ കുറവാണ്. സഹകരണ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഓണച്ചന്തകളും ഇക്കുറി കുറവാണ്. പൊള്ളുന്ന വിലയ്ക്ക് സാധനങ്ങള്‍ മൊത്തമായി വാങ്ങി ചില്ലറ വിറ്റാല്‍ തടി കേടാകുമോ എന്ന ഭയമാണ് സഹകരണ സ്ഥാപനങ്ങളെ പിന്നോട്ടടിക്കുന്നത്. അതുകൊണ്ടു തന്നെ സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ ഓണം കൊയ്ത്തുകാലമാണ്. അടുത്ത കാലത്തൊന്നും ഓണവിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഇത്രമാത്രം പിന്നോട്ടുപോയ അവസ്ഥയുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ട ക്യൂവാണ് ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.