വടക്കടത്ത് കാവിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണം -ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: അടൂര്‍ വടക്കടത്ത് കാവിലെ കുടിവെള്ള വിതരണം ഈമാസം 27നകം വാട്ടര്‍ അതോറിറ്റി പുനഃസ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. കലക്ടര്‍ പി.ബി. നൂഹിൻെറ സാന്നിധ്യത്തിൽ അടൂര്‍ മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ഏറത്ത് പഞ്ചായത്തിലെ വടക്കടത്ത് കാവില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മില്‍ നിലനിന്ന ആശയക്കുഴപ്പം പരിഹരിച്ചതോടെയാണ് 27നകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്. അടൂര്‍ ഇരട്ട പാലവുമായി ബന്ധപ്പെട്ട് പൈപ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 27ന് രാവിലെ 10.30ന് വാട്ടര്‍ അതോറിറ്റിയുടെയും പി.ഡബ്ല്യു.ഡിയുടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ സംയുക്ത സ്ഥല പരിശോധന നടത്താനും തീരുമാനിച്ചു. കൊടുമണ്‍- അങ്ങാടിക്കല്‍-പാണൂര്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. അങ്ങാടിക്കല്‍ പ്രദേശത്ത് ആനയടി-കൂടല്‍ റോഡിൻെറ നിര്‍മാണവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി പൈപ്പിനുണ്ടായ തകരാറും പരിഹരിക്കും. പരിപാടികൾ ഇന്ന് അയിരൂർ പുത്തേഴം ശ്രീശങ്കരോദയ മഹാദേവക്ഷേത്രം: ശ്രീനാരായണ കൺെവൻഷൻ, സമാപനം-രാവിലെ 10.00 കോട്ടാങ്ങൽ ഭദ്രകാളിക്ഷേത്രം: നവീകരണ ശേഷമുള്ള ക്ഷേത്ര സമർപ്പണം-രാവിലെ 10.00 അടൂർ സെൻട്രൽ മൈതാനം: സംയുക്ത ക്രിസ്മസ് ആഘോഷം-വൈകീട്ട് 4.00 പൂങ്കാവ് ജങ്ഷൻ: സംയുക്ത ക്രിസ്മസ് ആഘോഷം-വൈകീട്ട് 5.00 പത്തനംതിട്ട ബ്രദറൺസഭ: സുവിശേഷയോഗം, ബ്രദറൺ കൺെവൻഷൻ -വൈകീട്ട് 6.30 പ്രമാടം ഇൻഡോർ സ്റ്റേഡിയം: കോന്നി ഫെസ്റ്റ്, കലാപരിപാടികൾ-രാത്രി 7.30 പരിപാടികൾ നാളെ ഓമല്ലൂർ പറയനാലി എൻ.എസ്.എസ് ഹാൾ: എക്സ് ഗ്രഫ് പേഴ്സൻ ആൻഡ് ഫാമിലി വെൽെഫയർ അസോസിയേഷൻ രജതജൂബിലി-രാവിലെ 9.00 പത്തനംതിട്ട ആൾ സെയിൻറ്സ് സി.എസ്.ഐ പള്ളി: എക്യുമെനിക്കൽ അസോസിയേഷൻ കരോൾ-വൈകീട്ട് 4.00 ഇലന്തൂർ മാർത്തോമ വലിയപള്ളി: ഇടഭാഗം പ്രാർഥനാലയ അങ്കണം: ഇലന്തൂർ കൺെവൻഷൻ-വൈകീട്ട് 6.30 പ്രമാടം ഇൻഡോർ സ്റ്റേഡിയം: കോന്നി ഫെസ്റ്റ്, കലാപരിപാടികൾ-രാത്രി 7.30 പത്തനംതിട്ട ബ്രദറൺസഭ: സുവിശേഷയോഗം, ബ്രദറൺ കൺെവൻഷൻ-വൈകീട്ട് 6.30 പ്രമാടം ഇൻഡോർ സ്റ്റേഡിയം: കോന്നി ഫെസ്റ്റ്, കലാപരിപാടികൾ-രാത്രി 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.