സന്നിധാനത്തെ എൻജിനീയേഴ്‌സ് ബിൽഡിങ്​ കുടിയൊഴുപ്പിച്ചു

ശബരിമല: സന്നിധാനത്തുനിന്ന് മാധ്യമ സ്ഥാപനങ്ങളെ കുടിയിറക്കിയതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിനെയും പടിയിറക്കി ദേവസ്വം ബോർഡ്. അരനൂറ്റാണ്ട് കാലമായി പൊതുമരാമത്ത് വകുപ്പിൻെറ ഉടമസ്ഥതയിൽ വലിയ നടപ്പന്തലിന് സമീപത്തെ എൻജിനീയേഴ്സ് ബിൽഡിങ്ങാണ് ചൊവ്വാഴ്ച ബോർഡ് കുടിയൊഴുപ്പിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ബോർഡും മരാമത്ത് വകുപ്പും തമ്മിൽ 10 വർഷത്തിലേറെയായി നിലനിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് കെട്ടിടം കുടിയൊഴുപ്പിക്കപ്പെട്ടത്. ബോർഡ് വിട്ടുനൽകിയ ഭൂമിയിൽ മരാമത്ത് വകുപ്പാണ് 50വർഷം മുമ്പ് കെട്ടിടം നിർമിച്ചത്. എന്നാൽ, 10 വർഷം മുമ്പ് മരാമത്ത് വകുപ്പിലെ രണ്ടു പ്രബല യൂനിയനുകൾ ചേരിതിരിഞ്ഞ് കെട്ടിടത്തിൻെറ ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് ബോർഡ് കക്ഷിചേരുകയും ഭൂമി തങ്ങളുടേതാണെന്ന് കോടതിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂന്നുവർഷം മുമ്പ് കോടതി ബോർഡിന് അനുകൂലമായ വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബോർഡിലെ ചില ഉന്നതരുടെ ഒത്താശയിൽ കോടതിവിധിക്ക് ശേഷവും കെട്ടിടം മരാമത്ത് വകുപ്പ് ഉപയോഗിച്ചുവരുകയായിരുന്നു. ഇതിനിടെ, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരമുള്ള ചില നടപടിക്രമങ്ങളിൽ മരാമത്ത് വകുപ്പ് ബോർഡിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് മരാമത്ത് വകുപ്പിനെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കാൻ ബോർഡ് നീക്കങ്ങൾ ആരംഭിച്ചത്. ഇതിൻെറ ഭാഗമായി കെട്ടിടം ഒഴിയണമെന്ന് കഴിഞ്ഞവർഷം രേഖാമൂലം ബോർഡ് ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിടം ഒഴിയാൻ മരാമത്ത് വിഭാഗം തയാറാകാതിരുന്നതോടെ പൊലീസ് അകമ്പടിയിൽ ചൊവ്വാഴ്ച രാവിലെ 10ന് എത്തിയ ദേവസ്വം ഉദ്യോഗസ്ഥർ കെട്ടിടത്തിൽ അവശേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ പുറത്താക്കി കെട്ടിടം പൂട്ടുകയായിരുന്നു. കലാകായികമേള ജേതാക്കള്‍ പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൻെറ ആഭിമുഖ്യത്തില്‍ പാലക്കാട് സംഘടിപ്പിച്ച ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംസ്ഥാനതല കായികമേളയില്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് പങ്കെടുത്ത അഭിജിത് നായര്‍ (മിമിക്രി), രാഹുല്‍ രാജീവ് (ഷോട്ട് പുട്ട്) എന്നിവര്‍ ഒന്നാംസ്ഥാനം നേടി. സി.കെ. ശശി (നാടന്‍പാട്ട്), മുഹമ്മദ് റംഷീദ് (ലോങ് ജംപ്, 200 മീറ്റര്‍ ഓട്ടം) എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.