പത്തനംതിട്ട: അബാൻ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ തകരാറും പ്രകടനങ്ങളും മൂലം നഗരത്തിലെ ഗതാഗതം അവതാളത്തിലായി. അപ്രതീക ്ഷിതമായുണ്ടായ ട്രാഫിക് തകരാറിനെ തുടർന്ന് ഒരു മണിക്കൂറോളമാണ് അബാൻ ജങ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പിന്നീട് ഇത് പരിഹരിക്കുംവരെ ടി.കെ റോഡിലും റിങ് റോഡിലുമായി വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ഈ സമയം തൊഴിലുറപ്പ് തൊഴിലാളികളുടെ ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ചും ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളി യൂനിയൻെറ മിനിസിവിൽ സ്റ്റേഷൻ മാർച്ചും കൂടി ആരംഭിച്ചതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. സൻെറ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് വാഹനങ്ങൾ നേരെ സെൻട്രൽ ജങ്ഷനിലേക്ക് കടത്തിവിട്ടതും കുരുക്ക് മുറുക്കി. പിന്നീടാണ് വാഹനങ്ങൾ പൊലീസ് സൻെറ് പീറ്റേഴ്സ് ജങ്ഷനിൽ തടഞ്ഞത്. ശബരിമല സീസൺ ആരംഭിച്ചതോടെ മിക്കപ്പോഴും നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ റോഡിൻെറ ഇരുവശത്തെയും പാർക്കിങ് ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പാർക്കിങ്ങിന് നഗരത്തിൽ കൂടുതൽ സൗകര്യം ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെട്ടേറ്റ നിലയിൽ തെരുവുനായ്ക്കൾ പന്തളം: തെരുവുനായ്ക്കള്‍ക്ക് വ്യാപകമായി വെട്ടേല്‍ക്കുന്നു. പന്തളം കടക്കാട്, കുരമ്പാല, പഴകുളം പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ വ്യാപകമായി വെട്ടേറ്റ നിലയില്‍ കാണപ്പെടുന്നത്. തലക്കും ഉടലിനുമാണ് വെട്ട്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ട് വെട്ടേറ്റ നിലയിലാണ് മിക്കവയും. ആയുധപരിശീലനം നടത്തുന്നതാണോ എന്നാണ് സംശയമുയരുന്നത്. മുറിവേറ്റ തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നത് രോഗങ്ങള്‍ പകരുന്നതിനു കാരണമാകുമെന്ന് ആശങ്കയുണ്ട്. മുറിവുപഴുത്ത് പുഴുവരിച്ച നിലയിലാണ് പല നായ്ക്കളും അലയുന്നത്. വ്യാപകമാകുന്ന തെരുവുനായ്ക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണം സംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.