'ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണം'

പത്തനംതിട്ട: വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൻെറ 71 ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് മിഷൻെറ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. ഹ്യൂമൻ റൈറ്റ്സ് മിഷൻ ചെയർമാൻ ജയകുമാർ രാജാറാം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.വി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. ശാസ്താമഠം ശ്രീകുമാർ മനുഷ്യാവകാശ സന്ദേശം നൽകി. സംഘടനയുടെ ആദ്യകാല പ്രവർത്തകർ കൂടിയായിരുന്ന ശിൽപി രാജഗോപാൽ, ഭക്തകവി ഐക്കാട് പൊടിയൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. വിജയൻ ചെമ്പക, ദേവരാജൻ എന്നിവർ മനുഷ്യാവകാശം സംബന്ധിച്ച കവിതകൾ അവതരിപ്പിച്ചു. പയ്യനാമൺ രവി, ശബരിനാഥ്, അബ്ദുൽ കലാം ആസാദ്, ഹബീബ് മുഹമ്മദ്, ജോർജ് വർഗീസ്, ഗിരിജ മോഹൻ, ശാമുവേൽ പ്രക്കാനം, സാംസൺ ഡാനിയേൽ, പി.ബി. പ്രസാദ്, അഡ്വ. ഗ്ലാഡു രജികുമാർ, അനിലൻ നമ്പൂതിരി, ഹരിരാജ് തേപ്പുകല്ലിങ്കൽ, സലിം മീരാപിള്ള എന്നിവർ സംസാരിച്ചു. മലയോര മേഖലയിൽ ലഹരി പൂക്കുന്നു; പ്രഹസനമായി പരിശോധന ചിറ്റാർ: മലയോര മേഖലയിലെ മാർക്കറ്റുകളും ബസ്സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാകുമ്പോഴും പരിശോധന പ്രഹസനമാകുന്നു. മാർക്കറ്റുകളിലും തിരക്കൊഴിഞ്ഞ ചെറിയ ജങ്ഷനുകളിലുമാണ് നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വ്യാപകമായി വിപണനം ചെയ്യുന്നത്. പരിശോധകരുടെ കണ്ണില്‍പെടാതിരിക്കാന്‍ സമീപത്തെ രഹസ്യ കേന്ദ്രങ്ങളില്‍ വെച്ചാണ് കൈമാറ്റം നടത്തുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചും കച്ചവടക്കാർ എത്തുന്നുണ്ട്. രാവിലെ തന്നെ ഇരുചക്രവാഹനങ്ങളിൽ എത്തി കുട്ടികൾക്ക് ലഹരി വസ്തുകൾ കൈമാറി മുങ്ങുകയാണ് പതിവ്. ഇതരസംസ്ഥാനക്കാരും യുവാക്കളും വിദ്യാര്‍ഥികളുമാണ് പ്രധാന ഇരകള്‍. ലഹരിവിപണന കേന്ദ്രങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപടികള്‍ കൈക്കൊള്ളാനോ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പിടിച്ചെടുത്താല്‍ തന്നെ നിസ്സാര പിഴ ചുമത്തി വിട്ടയക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെട്ട യുവാക്കളും വിദ്യാർഥികളും അമിതവേഗത്തിൽ ഇരുചക്രവാഹനത്തിൽ പായുന്നത് നിത്യ കാഴ്ചയാണ്. ഇത് പലപ്പോഴും അപകടത്തിനും ഇടയാക്കുന്നു. തമിഴ്നാട്ടിൽനിന്ന് കുമളി വഴിയാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും മലയോര മേഖലയിലേക്ക് എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.