പ്രവാചക​​െൻറ മതവും മതേതരത്വവും ഒന്ന്​

പ്രവാചകൻെറ മതവും മതേതരത്വവും ഒന്ന് പത്തനംതിട്ട: പ്രവാചകൻെറ മതവും മതേതരത്വവും ഒന്നാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി വി.എച്ച് അലിയാർ അൽഖാസിമി. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി നേതൃത്വത്തിൽ 'തിരുനബി എല്ലാംതികഞ്ഞ പ്രവാചകൻ' എന്ന തലക്കെട്ടിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിൻെറ മുഴുവൻ ൈദവത്തെയാണ് പ്രവാചകൻ ഈ ലോകത്തിന് പരിചയപ്പെടുത്തിയത്. ജീവിതത്തിൻെറ സമസ്ത മേഖലകളും ഇൗ ദൈവത്തിൻെറ പ്രീതിയിൽ അധിഷ്ഠിതമാണെന്ന് പറഞ്ഞ് മനുഷ്യൻെറ മനസ്സു തുറപ്പിച്ചപ്പോൾ പ്രവാചകൻെറ മതവും മതേതരത്വവും ഒന്നാകുകയായിരുന്നു. ദൈവത്തിൻെറ ഏക സത്തയെ മറച്ചുവെച്ച് അതിൻെറ വൈവിധ്യമാർന്ന ഭാവങ്ങളെ ദൈവമായി അവതരിപ്പിച്ചാൽ മനുഷ്യർക്കിടയിലെ ഭിന്നിപ്പ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന പരമയാഥാർഥ്യം തിരിച്ചറിഞ്ഞ് ഏകദൈവത്തെ പരിചയെപ്പടുത്തിയതിലൂടെ മാനവികതയെ ഒന്നിപ്പിക്കുന്നതിൽ പ്രവാചകൻ വിജയിക്കുകയായിരുന്നു. അഖണ്ഡം, അദ്വൈതം, അചിന്ത്യം, അനന്തമധ്യാന്തം എന്ന് വള്ളത്തോൾ പാടിയ ദൈവവും പ്രവാചകൻ പറഞ്ഞ ദൈവവും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻെറ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെല്ലാം സമത്വവും സന്തുലിതവുമായ ജീവിതം കാഴ്വെച്ചതിനാലാണ് മുഹമ്മദ് നബിയെ തിരുനബി എല്ലാംതികഞ്ഞ പ്രവാചകൻ എന്ന് നിർവചിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുനബി അനാഥനായിട്ടു കൂടി അനാഥർക്കും സനാഥർക്കും ഒരുപോലെ നിർഭയവും ആശ്രയവുമായി തീർന്ന ആളാണ്. അവരുടെ കുറവുകൾക്ക് നീതി നൽകിയ ആളാണ്. അവരുടെ െതറ്റുകൾക്ക് ശിക്ഷ നൽകുന്നതിനു പകരം നേർവഴിയിലേക്ക് നയിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഹബീബ് മസ്ഊദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. യഹ്ക്കുട്ടി, ഒ.എം. ഹനീഫ എന്നിവർ സംസാരിച്ചു. ടി.എസ് അബ്ദുൽ ഹമീദ് ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.