പാറക്കല്ല് ഉരുണ്ടുവീണ് നിയന്ത്രണംതെറ്റിയ ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞു സേഫ് സോണ്‍ സംഘവും റാന്നി തഹസില്‍ദാറും രക്ഷകരായി

വടശേരിക്കര: നിലക്കല്‍ പ്ലാപ്പള്ളി റോഡില്‍ ആനക്കുഴി വളവില്‍ ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് വലിയ പാറക്കല്ല് ഉ രുണ്ടുവീണു. നിയന്ത്രണംതെറ്റിയ ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ സുരേഷിന് (50) പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. റോഡുപണിക്ക് കൊണ്ടുവന്ന റോളര്‍ എടുക്കാന്‍ പമ്പയിലേക്ക് പോകുകയായിരുന്ന വാഹനമാണ് ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അയിരൂര്‍ പുത്തൻ ശബരിമല സ്വദേശി സുരേഷിനെ വാഹനത്തില്‍നിന്ന് പുറത്തെടുത്തത്. റാന്നി തഹസില്‍ദാര്‍ സാജന്‍ വി. കുര്യാക്കോസ്, ഡെപ്യുട്ടി തഹസില്‍ദാര്‍ എന്‍.കെ. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തഹസില്‍ദാറിൻെറ വാഹനത്തില്‍ സുരേഷിനെ ആദ്യം പെരിനാട് ആശുപത്രിയിലും പിന്നീട് റാന്നി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. റോഡിലേക്ക് ഉരുണ്ടുവീണ പാറക്കല്ല് റോഡില്‍നിന്ന് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ നീക്കി. വി.പി.എം.എസ് മഹിളസംഗമം തിരുവല്ല: വെണ്ണിക്കുളം വി.പി.എം.എസ് താലൂക്ക് മഹിളസംഗമം വെണ്ണിക്കുളം ശാഖ മന്ദിരത്തില്‍ സംസ്ഥാന മഹിള സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് മഹിള പ്രസിഡൻറ് വി.ടി. സുജ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ടി. ശശി, കെ.എന്‍. രവി, മഹിള സംസ്ഥാന ജോയൻറ് സെക്രട്ടറി സുജ ബാലചന്ദ്രന്‍, ഓഡിറ്റര്‍ സി.കെ. സന്തോഷ്, താലൂക്ക് മഹിള സെക്രട്ടറി ഉഷ ശശി, ജലജ കുമാരി, ദിവ്യ ശ്രീജിത്ത്, എ.ആർ. രാജി‍, വി.ടി. സുനി, ടി. സന്തോഷ്, പി.എ. പ്രസന്ന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.