കല്ലേലി-അച്ചൻകോവിൽ റോഡിൽ കാട്ടാനയുടെ ആക്രമണം

കോന്നി: കല്ലേലി-അച്ചൻകോവിൽ റോഡിൽ ഒളിയനാടിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വാഹനയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെ ഇതുവഴി ജീപ്പിൽ സഞ്ചരിച്ച യാത്രക്കാർക്കു നേെര കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഏറെ ദൂരം വാഹനത്തിന് പിറെക ആന ഓടിയതിനെ തുടർന്ന് ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയിലേറെയായി ആനക്കുട്ടി അടങ്ങുന്ന കാട്ടാനക്കൂട്ടം കല്ലേലി-അച്ചൻകോവിൽ റോഡിലുണ്ടെന്നും കുട്ടിയാനയുടെ സംരക്ഷണത്തിൻെറ ഭാഗമായാണ് ആന പ്രകോപിതരാകുന്നതെന്നും സ്ഥലത്ത് സുരക്ഷ കർശനമാക്കിയതായും വനപാലകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.