എൻ.എസ്.എസ് ഓണാഘോഷവും കുടുംബസംഗമവും

കവിയൂർ: കവിയൂർ ആഞ്ജനേയ വിലാസം 289ാം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബസംഗവും ഓണാഘോഷവും സംഘടിപ്പിച്ചു. എൻ.എസ്.എസ് ആധ്യ ാത്മിക പഠനകേന്ദ്രം കോഓഡിനേറ്റർ ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് ആർ. മോഹൻകുമാർ ദീപം കൊളുത്തി. കരയോഗം പ്രസിഡൻറ് എ.ജി. സുശീലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനചന്ദ്രൻ നായർ, ഇലക്ടോൾ മെംബർ സന്തോഷ് സദാശിവമഠം, വൈസ് പ്രസിഡൻറ് പി.ആർ. സന്തോഷ് കുമാർ, എ.ആർ. രാമചന്ദ്രൻ നായർ കെ.ജെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 80 വയസ്സ് പൂർത്തിയായ കരയോഗം കുടുംബാംഗങ്ങളെ ആദരിച്ചു. ചികിത്സ സഹായ വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.