ആൽമര ചില്ലകൾ മുറിച്ചുമാറ്റണം -എ.ഐ.വൈ.എഫ്

കോന്നി: വള്ളിക്കോട് കൊച്ചാലുംമൂട് ജങ്ഷനിൽ അപകടഭീഷണി ഉയർത്തുന്ന ആൽമരത്തിൻെറ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ അധികൃത ർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വള്ളിക്കോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടർ, പി.ഡബ്ല്യു.ഡി തുടങ്ങി ബന്ധപ്പെട്ട അധികൃതർക്ക് പരാതി സമർപ്പിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. സമീപത്തെ മൂന്ന് കടകൾക്കും മരത്തിൻെറ ശിഖരങ്ങൾ ഭീഷണിയാണ്. കൂടൽ, പുനലൂർ, വകയർ, വള്ളിക്കോട്, പന്തളം ഭാഗങ്ങളിലേക്ക് ബസിൽ യാത്ര ചെയ്യുന്നവർ ഇവിടെനിന്നാണ് ബസ് കയറുന്നതെന്നും ഇതിനാൽ അപകടസാധ്യത കൂടുതലാണെന്നും എ.ഐ.വൈ.എഫ് വള്ളിക്കോട് മേഖല കമ്മിറ്റി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.