തിരുവല്ല: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ തിരുവല്ല-പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂർ എയ ർപോർട്ടിലും സിംഗപ്പൂരിലെ വിവിധ ആശുപത്രികളിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ചെങ്ങന്നൂർ വെൺമണി ഏറം മുറിയിൽ നടുവിലേ തെക്കേതിൽ രാജേഷിനെയാണ് (37) തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുനൂറോളം ആളുകളിൽനിന്ന് പണം തട്ടിയതായി പ്രതി സമ്മതിച്ചു. ജോലിക്ക് ആളെ ആവശ്യമുെണ്ടന്ന് ഓൺലൈൻ വഴി പരസ്യം ചെയ്താണ് രാജേഷ് ആളുകളെ വലയിൽ വീഴ്ത്തുന്നത്. ഒമേഗാ ജോബ്സ് ഫോർ യു, ചെെന്നെ എന്ന അഡ്രസിലാണ് പരസ്യം കൊടുക്കുന്നത്. ബയോഡാറ്റ അയച്ച ഉദ്യാഗാർഥികളെ രാജേഷ് നേരിട്ട് ഫോണിൽ വിളിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. കൂടുതൽ ആളുകളെയും തിരുവല്ലയിൽ വിളിച്ചുവരുത്തിയാണ് പണം വാങ്ങിയത്. അവിടെവെച്ചുതന്നെ കരാറും ഉണ്ടാക്കിനൽകിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിക്ക് 1,30,000 രൂപ ശമ്പളത്തിൽ സിംഗപ്പൂർ എയർപോർട്ടിൽ ജോലിനൽകാം എന്നുപറഞ്ഞ് അഡ്വാൻസായി 30,000 രൂപയും തുടർന്ന് എറണാകുളത്തുപോയി മെഡിക്കൽ പരിശോധന നടത്തുന്നതിന് 5000 രൂപയും ഉൾപ്പെടെ 35,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. അറസ്റ്റ് വിവരം അറിഞ്ഞ് നിരവധി ആളുകളാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ചെറുകോൽപുഴയിലുള്ള സഹോദരിമാർക്ക് സിംഗപ്പൂരിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ വാങ്ങിയതായി പ്രതി സമ്മതിച്ചു. പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അടുത്തദിവസം സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽനിന്ന് ഓഫർ ലെറ്റർ അയച്ചുകൊടുത്തു. എന്നാൽ, അങ്ങനെയൊരു ആശുപത്രി സിംഗപ്പൂരിൽ ഇെല്ലന്ന് അവരുടെ അന്വേഷണത്തിൽ മനസ്സിലായി. വ്യാജമായി ഉണ്ടാക്കി നൽകിയതായിരുന്നു ഓഫർ ലെറ്റർ. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവല്ല സബ് ഇൻസ്പെക്ടർമാരായ ജിബു ജോൺ, ബി. ശ്യാം, എസ്. സലീം, എ.എസ്.ഐമാരായ സന്തോഷ്കുമാർ, ബാബു, എസ്.സി.പി.ഒ മനോജ് കുമാർ, രവിചന്ദ്രൻ, സി.പി.ഒമാരായ അനീഷ്, മനോജ് കുമാർ, ശരത് ചന്ദ്രൻ, സജിത് രാജ്, അനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.