ലൈഫ് പദ്ധതിക്കുള്ള സർക്കാർ ഫണ്ട്​ പൂഴ്​ത്തി പഞ്ചായത്ത്

അടൂർ: ലൈഫ് പദ്ധതിക്കായി സർക്കാർ നൽകിയ 46.8 ലക്ഷം രൂപ ഏറത്ത് പഞ്ചായത്ത് അധികൃതർ പൂഴ്ത്തിവെച്ചിരുന്നത് കണ്ടെത്തി. വീടില്ലാത്തവർക്ക് വീട് നൽകുന്ന സർക്കാറിൻെറ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർക്ക് നൽകാനായി സംസ്ഥാന സർക്കാർ പഞ്ചായത്തിന് നൽകിയ 46.8 ലക്ഷംരൂപയാണ് ഗുണഭോക്താക്കൾക്ക് നൽകാതെ നാലുമാസം പഞ്ചായത്തിൽ വെച്ചത്. പഞ്ചായത്തിലെ ലൈഫ് പദ്ധതി മിഷൻ ജില്ല കോഓഡിനേറ്റർ അനിൽകുമാർ പഞ്ചായത്തിലെത്തി നടത്തിയ പരിശോധനയിലാണ് തുക പൂഴ്ത്തിവെച്ചിരുന്നതായി കണ്ടെത്തിയത്. 2019 ഏപ്രിൽ 11ന് പഞ്ചായത്തിന് നൽകിയ 10 ലക്ഷം, ഏപ്രിൽ 16ന് നൽകിയ 21.6 ലക്ഷം രൂപ, ഏപ്രിൽ 25ന് തന്നെ മറ്റൊരു 7.2 ലക്ഷം മേയ് 14ന് എട്ടുലക്ഷം രൂപയുമാണ് ഗുണഭോക്താക്കൾക്ക് നൽകാനായി പഞ്ചായത്തിലെത്തിയിരുന്നത്. ഈ തുക ഗുണഭോക്താക്കൾക്ക് നൽകാതിരുന്നതുകാരണം പദ്ധതിയിലെ വീടുകൾ പൂർത്തീകരിക്കാനാവാതെവന്ന സാഹചര്യത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി വേണം -എൽ.ഡി.എഫ് അടൂർ: സംസ്ഥാന സർക്കാറിൻെറ ലൈഫ് പദ്ധതി അട്ടിമറിക്കാൻ ഗുണഭോക്താക്കൾക്ക് നൽകാൻ അനുവദിച്ച പണം പുകഴ്ത്തിവെച്ച ഏറത്ത് പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് പാർലമൻെററി പാർടി ലീഡർ ടി.ഡി. സജി ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ വീട് ലഭിച്ച വീടിൻെറ നിർമാണം തുടങ്ങിയ ഗുണഭോക്താക്കൾക്ക് നൽകാനായി അനുവദിച്ച 46.8 ലക്ഷം രൂപയാണ് നാലുമാസമായി പഞ്ചായത്തിൽ പൂഴ്ത്തിവെച്ചത്. ലൈഫ് പദ്ധതി അട്ടിമറിക്കാൻ കോൺസ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് പണം പൂഴ്ത്തിവെച്ചതെന്നും ടി.ഡി. സജി പറഞ്ഞു. കേബിൾ ടി.വി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു തിരുവല്ല: നിരണത്ത് കേബിൾ ടി.വി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം വൈദ്യുതി വകുപ്പിൻെറ വീഴ്ച മൂലമാണെന്ന് ആരോപിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതലാണ് ഉപരോധം നടത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതാ പ്രസാദ്, പൊലീസിൻെറ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പ്രതിഷേധക്കാർ അറിയിച്ചു. ശനിയാഴ്ച നിരണം, കടപ്ര പഞ്ചായത്തുകളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.