പന്തളം: പന്തളത്ത് വിവിധ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. മുട്ടാര്‍ ശ്രീഅയ്യപ്പക്ഷേത്രത് തില്‍ മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി സാംസ്‌കാരിക സമ്മേളനവും മഹാശോഭായാത്രയും ഉദ്ഘാടനം ചെയ്തു. മുളമ്പുഴ മണ്ഡലം ആഘോഷസമിതി പ്രസിഡൻറ് എം.സി. സദാശിവന്‍ അധ്യക്ഷതവഹിച്ചു. ബാബുക്കുട്ടന്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മഹാശോഭായാത്ര മുട്ടാര്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍നിന്നാരംഭിച്ച് അറത്തില്‍ മുക്കുവഴി ശാസ്താംവട്ടം ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. പന്തളം മണ്ഡലത്തിലെ മഹാശോഭായാത്ര മെഡിക്കല്‍ മിഷന്‍ കവലയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പന്തളം യൂനിയന്‍ വൈസ് പ്രസിഡൻറ് ടി.കെ. വാസവന്‍ ഗോകുലപതാക കൈമാറി. സിനിമ താരം കൃഷ്ണപ്രസാദ് മുഖ്യാതിഥിയായിരുന്നു. മഹാശോഭായാത്ര തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. കുരമ്പാലയില്‍ പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര കുരമ്പാല കവല വഴി പെരുമ്പാലൂര്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. പൂഴിക്കാട് നടന്ന മഹാശോഭായാത്ര പൂഴിക്കാട് ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലും സമാപിച്ചു. കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മഹാശോഭയാത്ര വനിത കമീഷന്‍ മുന്‍ അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. കുളനട ദേവീക്ഷേത്രത്തില്‍ സമാപിച്ചു. ഉളനാട് കവലയില്‍നിന്നുള്ള മഹാശോഭായാത്ര ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കലാവേദി കവലയില്‍നിന്നുള്ള മഹാശോഭായാത്ര വടക്കുംനാഥക്ഷേത്രത്തിലും സമാപിച്ചു. ഇലവുംതിട്ട മുക്കട കവലയില്‍നിന്നുള്ള മഹാശോഭായാത്ര ഇലവുംതിട്ട ദേവീക്ഷേത്രത്തിലും മെഴുവേലി പത്തിശ്ശേരി കവലയില്‍നിന്നുള്ള മഹാശോഭായാത്ര മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലും സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.