ശബരിമല പാതയിൽ അയ്യപ്പൻെറ പ്രതിമ സ്ഥാപിക്കുന്നു പത്തനംതിട്ട: ശബരിമല പാതയിൽ ചാലക്കയത്ത് ഹിൽടോപ്പിനും ത്രിവേണ ിക്കുമിടയിൽ 28 അടി ഉയരത്തിൽ പുലിവാഹനനായ അയ്യപ്പൻെറ പ്രതിമ സ്ഥാപിക്കും. ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലുള്ള 55ചതുരശ്ര അടി സ്ഥലത്ത് പ്രതിമ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം നിർമിച്ച കൊല്ലം സ്വദേശി ശന്തനുവാണ് പ്രതിമ നിർമിക്കുന്നത്. അയ്യപ്പഭക്തനായ കൊല്ലം അമ്പലക്കര സ്വദേശി ബൈജുവാണ് പ്രതിമ നിർമാണം വഴിപാടായി നടത്തുന്നത്. കമ്പിയും സിമൻറുമാണ് ബേസ്മൻെറായി ഉപയോഗിക്കുന്നത്. ശബരിമല തീർഥാടകരെ സ്വാഗതം ചെയ്യുന്ന ബോർഡും പ്രതിമക്കൊപ്പം സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.