ജനറൽ ആശുപത്രി ജീവനക്കാർക്ക്​ താൽപര്യം സ്വകാര്യ ലാബുകളോട്​; എന്തിനും ഏതിനും പണം ആവശ്യം

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ജീവനക്കാർ സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കാൻ പ്രവർത്തിക്കുന്നുവെന്ന് വ്യാപക ആേക്ഷപം. പിന്നിൽ േഡാക്ടർമാർ ഉൾപ്പെടെ വൻ സംഘം ആശുപത്രി േകന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നും ആക്ഷേപം. വൻ കമീഷനും ഇവർക്ക് ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുയരുന്നു. ആശുപത്രി മാനേജ്മൻെറ് കമ്മിറ്റി സ്വകാര്യ ആശുപത്രി, ലാബ് അധികൃതരുടെ ബിനാമികളാണെന്നും അവർ എല്ലാ കുഴപ്പങ്ങൾക്കും കൂട്ടുനിൽക്കുകയാണെന്നും പരാതി. വന്‍കിട ലാബുകള്‍ക്ക് പണമുണ്ടാക്കാന്‍ േരാഗികളെ ചൂഷണം ചെയ്യുന്ന ജനറല്‍ ആശുപത്രി ജീവനക്കാരുടെ തട്ടിപ്പിന് സാമൂഹിക പ്രവര്‍ത്തകയായ ഡോ. എം.എസ്. സുനിലും കഴിഞ്ഞ ദിവസം അനുഭവസ്ഥയായി. കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് കുത്തിവെപ്പ് എടുക്കാൻ ഞായറാഴ്ച രാത്രി എട്ടിന് ജനറല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അവർ. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് കുത്തിവെപ്പ് എടുത്ത ശേഷം ഷുഗര്‍ പരിശോധിക്കാൻ ആശുപത്രി ലാബിലേക്ക് എഴുതിക്കൊടുത്തു. അവിടെ എത്തിയപ്പോള്‍ കണ്ടത് വിഷണ്ണരായി നില്‍ക്കുന്ന രോഗികളെയാണ്. വിവിധ പരിശോധനകള്‍ക്കായി ഡോക്ടറുടെ കുറിപ്പുമായി എത്തിയവരായിരുന്നു ഇവർ. പക്ഷേ, രണ്ട് മണിക്കൂര്‍ കഴിഞ്ഞേ പരിശോധന നടക്കുകയുള്ളൂവെന്ന് പറഞ്ഞ് ലാബ് ടെക്‌നിഷ്യന്‍ ഒഴിഞ്ഞുമാറിയതോടെ രോഗികള്‍ കുഴങ്ങി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ അടുത്തുള്ള സ്വകാര്യ ലാബിലേക്ക് പോകാന്‍ നിര്‍ബന്ധിതരായി. ഷുഗര്‍ പരിശോധിക്കാനുള്ള കുറിപ്പുമായി സമീപിച്ച സുനിലിനോടും രണ്ടു മണിക്കൂര്‍ കഴിഞ്ഞേ സാധിക്കുകയുള്ളൂ എന്നായിരുന്നു ടെക്‌നീഷ്യൻെറ മറുപടി. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി തുറിച്ചുനോട്ടം എത്തി. ചോദ്യം ഇഷ്ടപ്പെടാത്ത രീതിയില്‍ കുനിഞ്ഞിരുന്ന ടെക്‌നീഷ്യനോട് എന്താണ് താമസത്തിന് കാരണം എന്ന് ഒരിക്കല്‍കൂടി ചോദിച്ചപ്പോള്‍ അവര്‍ കുറിപ്പ് വാങ്ങാന്‍ തയാറായി. മെഷീന്‍ വഴിയാണ് ഷുഗര്‍ നോക്കുന്നത് അതാണ് താമസത്തിന് കാരണമെന്ന് മറുപടിയും പറഞ്ഞു. ഷുഗര്‍ നോക്കാന്‍ എന്തിനാണ് രണ്ടുമണിക്കൂര്‍ താമസം എന്ന് ആരാഞ്ഞപ്പോള്‍ ഇവിടെ അങ്ങനെയാണെന്നായിരുന്നു ടെക്‌നീഷ്യൻെറ വാദം. മനഃപൂര്‍വം രോഗികളെ പുറത്തേക്ക് പറഞ്ഞുവിടുന്ന സമീപനമാണ് ടെക്‌നീഷ്യൻെറ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. രാത്രി വളരെ വൈകിയും ജനറല്‍ ആശുപത്രി പരിസരത്ത് തുറന്നിരിക്കുന്ന ലാബുകള്‍ ഇതാണ് വിളിച്ചറിയിക്കുന്നത്. രോഗിയുടെ ഷുഗര്‍ വേഗത്തില്‍ താഴുന്ന സാഹചര്യത്തില്‍ ഇത് മനസ്സിലാക്കാന്‍ ആശുപത്രി അധികൃതര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നെതന്ന കാര്യത്തിലും സംശയമുണ്ട്. രക്തപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ പറയാനുണ്ട്. ഇതുസംബന്ധിച്ച് എം.എസ്. സുനിൽ ബന്ധപ്പെട്ട വകുപ്പുകളിൽ പരാതി നൽകി. ജനറൽ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏർെപ്പടുത്തിയിട്ടും ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം അത് പാവപ്പെട്ട രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണിപ്പോൾ. ജില്ലയിലെ മികച്ച ചികിത്സ സൗകര്യമുള്ള ആശുപത്രിയാണിത്. പുറത്തുള്ള ചില ലാബുകൾക്ക് വേണ്ടി മാത്രമാണ് ആശുപത്രി ജീവനക്കാരുടെ വിടുപണി. വന്‍ തുക കമീഷന്‍ ഇനത്തില്‍ ഈ ലാബുകാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ആശുപത്രി മാനേജ്‌മൻെറ് കമ്മിറ്റി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവരാണ് ഇവിടെ ജോലി ചെയ്യുന്നത്. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഈ ലാബില്‍ ഇവര്‍ക്ക് നല്ല ശമ്പളത്തില്‍ ജോലിയും കൊടുക്കും. ഇത്തരം കൂട്ടുകെട്ടുകള്‍ നിര്‍ധന രോഗികളുടെ വയറ്റത്താണ് അടിക്കുന്നത്. ചില േഡാക്ടർമാരും ഇത്തരം പണി ചെയ്യുന്നുണ്ട്. സ്വകാര്യ ലാബുകളും ആശുപത്രികളുമായി നല്ല ബന്ധമാണ് ഇവർക്ക്. സമീപത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിേലക്ക് റഫർ ചെയ്യുന്ന വിരുതൻമാരുമുണ്ട്. ഈയിനത്തിലും അവർക്ക് കമീഷനുണ്ട്. ഓർത്തോ വിഭാഗത്തിലെ ഒരു േഡാക്ടർ അലസതേയാടെ േരാഗികളെ പരിേശാധിക്കുന്നതായി നിരവധി പരാതി ഉയർന്നിട്ടുണ്ട്. ഇേദ്ദഹേത്താട് േരാഗികൾ സംശയം േചാദിച്ചാൽ ഉടൻ മെഡിക്കൽ േകാളജിേലക്ക് പറഞ്ഞ് വിടും. അഡ്മിറ്റ് ചെയ്യുന്ന േരാഗികളെ േനാക്കാനും തയാറാകാറില്ല. വീട്ടിൽ കൈക്കൂലി എത്തിച്ചാേല കാര്യമായി േനാക്കുകയുള്ളൂ എന്ന് നിർബന്ധമുള്ള ചില സ്െപഷലിസ്റ്റ് േഡാക്ടർമാരുമുണ്ട്. േരാഗികളുടെ പരാതികളെ തുടർന്ന് ഇവർ വിജിലൻസ് നിരീക്ഷണത്തിലുമാണ്. അറ്റൻഡർമാരെപ്പറ്റിയും പരാതികളുണ്ട്. വീൽചെയറിൽ േരാഗികളെ കൊണ്ടുവന്ന േശഷം ഇതിൽ ചിലർ കൈക്കൂലിക്കായി കാത്തുനിൽക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.