സി.ജി ദിനേശൻ അനുസ്മരണം ഇന്ന്​

കോന്നി: സി.പി.എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ അന്തരിച്ച സി.ജി. ദിനേശിൻെറ അനുസ്മരണം ബുധനാഴ്ച വൈകീട്ട് നാലിന് കോന്നിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഏകദിന ശിൽപശാല കോന്നി: ദേശീയ സ്ഥിതിവിവര കണക്ക് ദിനത്തോടനുബന്ധിച്ച് ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളും ജില്ല സ്ഥിതിവിവര കണക്ക് വിഭാഗവും സംയുക്തമായി ഏകദിന ശിൽപശാല നടത്തി. പ്രിൻസിപ്പൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. മാനേജർ അജിത് കുമാർ, അധ്യാപിക ദിപ കോശി എന്നിവർ സംസാരിച്ചു. കാര്യവട്ടം ഗവ. കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി എൻ.കെ. സജീവ് കുമാർ, ജില്ല സ്റ്റാറ്റിസ്റ്റിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ശാലിനി, റിസർച്ച് ഓഫിസർ രാധാകൃഷ്ണപിള്ള, റിസർച്ച് അസി. മോനിഷ് എന്നിവർ ക്ലാസെടുത്തു. ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കണം റാന്നി: വഴിയോര ഭക്ഷണശാലകളിലെ വൃത്തിഹീനതക്കെതിരെ പഞ്ചായത്തും ആരോഗ്യ വകുപ്പും ജാഗ്രത പാലിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് റാന്നി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുതലത്തിൽ മാലിന്യ സംസ്കരണ പ്ലാൻറുകൾ ഉടൻ ആരംഭിക്കണം. ജില്ല സെക്രട്ടറി പയ്യനാമൺ രവി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗിരിജ മോഹൻ, തോമസ് ഇടിക്കുള, ജോജി കഞ്ഞിക്കുഴി, സി.കെ. കേശവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.