ഏനാത്ത് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം

അടൂർ: ഏനാത്ത് സര്‍വിസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. നിരവധി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തും പകരം ബാങ്കിൻെറ പ്രവർത്തന പരിധിക്കു പുറത്തുനിന്നുള്ള സ്വന്തക്കാരായ നൂറുകണക്കിന് ആളുകളെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വ്യാജ മേൽവിലാസത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ വ്യാജ അംഗത്വം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും സഹകാരികളുടെ വോട്ടവകാശം നിഷേധിച്ചാണ് ബാങ്ക് ഭരണം നിലനിർത്തിയതെന്നും ബാങ്ക് സഹകാരിയും സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായ വിനോദ് തുണ്ടത്തിലും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപിക്കുട്ടൻ ആചാരിയും ആരോപിച്ചു. ഇതു സംബന്ധിച്ച് ബാങ്കിലെ 4893ാം നമ്പർ അംഗം എ. താജുദ്ദീൻ സഹകരണ ആർബിട്രേഷൻ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന പരാതി നിലനിൽക്കുമ്പോഴാണ് കോടതിയെപ്പോലും വെല്ലുവിളിച്ച് വീണ്ടും കൃത്രിമം കാട്ടിയിരിക്കുന്നതെന്ന് സഹകാരികൾ ആരോപിക്കുന്നു. മരണപ്പെട്ടവരുടെയും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലം വിട്ടുപോയവരുടെയും പേരുകള്‍ ഉൾപ്പെടുത്തിയുമാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി ഏനാത്ത് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഒരാഴ്ച സമയം നൽകിയാണ് കരട് വോട്ടർ പട്ടിക ഇലക്ട്രറൽ ഓഫിസർ പ്രസിദ്ധീകരിക്കുന്നത്. പരാതി ന്യായമാണെങ്കിൽ ഇലക്ടറൽ ഓഫിസർ പരിശോധിച്ച് നടപടി സ്വീകരിക്കും. പ്രതിപക്ഷം അടിസ്ഥാനരഹിത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ബാങ്ക് പ്രസിഡൻറ് ബി. ജോൺ കുട്ടി പറഞ്ഞു. കാര്‍ഷിക കര്‍മസേനയില്‍ ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു പത്തനംതിട്ട: ഏനാദിമംഗലം കൃഷിഭവൻെറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ ആവശ്യാനുസരണം സേവനം നല്‍കുന്നതിന് ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. നാലു മുതല്‍ പത്താം ക്ലാസുവരെ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും കൂടുതല്‍ വിവരവും കൃഷി ഓഫിസില്‍ ലഭിക്കും. അപേക്ഷ 12നകം കൃഷി ഓഫിസില്‍ ലഭിക്കണം. കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പത്തനംതിട്ട: കെല്‍ട്രോണും ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് കമ്മിറ്റിയും ചേര്‍ന്ന് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക് മെയിൻറനന്‍സ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8606139232, 8075759481. താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട: കോന്നി താലൂക്ക് വിസന സമിതി യോഗം ആറിന് രാവിലെ 10.30ന് താലൂക്ക് ഓഫിസില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ജി.എസ്.ടി പരിശീലനം പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന ചരക്കുസേവന നികുതി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജി.എസ്.ടിയെ സംബന്ധിച്ച് അഞ്ചിന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട അബാന്‍ ടവറില്‍ ക്ലാസ് നടത്തും. ഈ പരിശീലന പരിപാടി വ്യാപാര സമൂഹവും പ്രാക്ടീഷണര്‍മാരും പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. ഫോണ്‍: 04682325088, 9446027967.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.