വാർഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ 16,17 തീയതികളിൽ നടത്തിയ . 99 ശതമാനമാണ് വിജയം. കുലശേഖരപ തി മിഫ്താഹുൽ ഉലൂം മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അഫ്സിന ഫാത്തിമ, ആറാം ക്ലാസ് വിദ്യാർഥിനി പാറൽ ശംസുൽ ഇസ്ലാം മദ്റസയിലെ ബീഗം എസ്. സുൽത്താന എന്നിവർ എല്ലാ വിഷയത്തിനും എപ്ലസ് നേടി. പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികളെയും മാനേജ്മൻെറിനെയും മദ്റസ മുഅല്ലിമുകളെയും മേഖല കമ്മിറ്റി അനുമോദിച്ചു. വേനൽ അവധിക്കുശേഷം ജൂൺ 15ന് ഒമ്പതിന് മേഖലതല പ്രവേശനാഘോഷം (ഇഫ്ത്തിതാഹ് ദിറായ മബ്റൂഖ് 2019) നടക്കുമെന്നും 16ന് ഒമ്പതിന് എല്ലാ മദ്റസകളിലും പ്രവേശനാഘോഷത്തോടെ അധ്യയന ആരംഭം കുറിക്കുമെന്നും മേഖല പ്രസിഡൻറ് സി.എച്ച്. സൈനുദ്ദീൻ മൗലവി, ജനറൽ സെക്രട്ടറി എം.എച്ച്. അബ്ദുൽ റഹീം മൗലവി, പരീക്ഷ വിഭാഗം ജനറൽ കൺവീനർ മുഹ്യിദ്ദീൻ മൗലവി എന്നിവർ അറിയിച്ചു. അടൂർ-ആങ്ങമൂഴി റൂട്ടിൽ െക.എസ്.ആർ.ടി.സി ചെയിൻ സർവിസ് ഇന്ന് മുതൽ പത്തനംതിട്ട: അടൂർ-ആങ്ങമൂഴി റൂട്ടിൽ െക.എസ്.ആർ.ടി.സി ചെയിൻ സർവിസ് വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 10ന് അടൂരിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയും പത്തനംതിട്ടയിൽ വീണാ ജോർജ് എം.എൽ.എയും ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട, അടൂർ ഡിപ്പോകളിലെ അഞ്ചു ബസ് വീതമാണ് ഇതിന് ഉപയോഗിക്കുക. രാവിലെ 5.30ന് പത്തനംതിട്ടയിൽനിന്ന് ആങ്ങമൂഴിക്ക് ആദ്യസർവിസ് ആരംഭിക്കും. 7.40ന് ആങ്ങമൂഴിയിൽനിന്ന് അടുത്ത സർവിസ് ആരംഭിച്ച് പത്തനംതിട്ട-ചന്ദനപ്പള്ളി-കൊടുമൺ-ഏഴംകുളം-വഴി 10.30ന് അടൂരിൽ എത്തും. അരമണിക്കൂർ ഇടവിട്ട് സർവിസ് ഉണ്ടാകും. രാത്രി 8.10ന് അടൂരിൽനിന്ന് ഏഴംകുളം-ചന്ദനപ്പള്ളിവഴി രാത്രി ഒമ്പതിന് പത്തനംതിട്ടയിൽ എത്തും. വൈകീട്ട് 6.40ന് ആങ്ങമൂഴിയിൽനിന്ന് പത്തനംതിട്ട-ചന്ദനപ്പള്ളി-ഏഴംകുളം വഴി രാത്രി 8 .55ന് അടൂരിലും സർവിസ് അവസാനിപ്പിക്കും. പ്രളയ സെസ്: കോണ്‍ഗ്രസ് ധര്‍ണ ജൂലൈ ഒന്നിലേക്ക് മാറ്റി പത്തനംതിട്ട: പ്രളയ സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിൻെറ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ജൂണ്‍ ഒന്നിന് ജില്ലയിലെ ആറു താലൂക്ക് ഓഫിസുകള്‍ക്കു മുന്നില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് ധര്‍ണ ജൂലൈ ഒന്നിലേക്ക് മാറ്റിയതായി ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുൽ സലാം അറിയിച്ചു. പ്രളയ സെസ് ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനുള്ള പുതിയ തീരുമാനത്തെ തുടര്‍ന്നാണ് ധര്‍ണ മാറ്റിയത്. ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്ക് ഓഫിസുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.