കോന്നി കാർഷിക ഗ്രാമവികസന ബാങ്ക്​ അഞ്ചുകോടി വീതം വായ്​പ നൽകുന്നു

കോന്നി: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രതിമാസം അഞ്ചുകോടി വീതം കാർഷിക കാർഷികേതര മേഖലകളിൽ ഭൂമിയുടെ ജാമ്യത് തിൽ വായ്പ വിതരണം ചെയ്യുന്നു. വിവിധ കാർഷിക ആവശ്യങ്ങൾക്ക്, ഭവന നിർമാണം, ഭവന പുനരുദ്ധാരണം, ചെറുകിട വ്യവസായം, സഹകാരികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, കൃഷിഭൂമി വാങ്ങുന്നതിന്, കാർഷിക യന്ത്രങ്ങൾ, വാഹനങ്ങൾ വാങ്ങുന്നതിന്, വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുക, സ്വർണപ്പണയം, ടൂറിസം പദ്ധതി തുടങ്ങി കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും വായ്പ അനുവദിക്കും. കൂടാതെ സ്വാശ്രയ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിലിന്, പരസ്പരജാമ്യത്തിൽ വ്യാപാരികൾക്ക്, പരസ്പര ജാമ്യത്തിൽ സ്വയം തൊഴിലിനായി ടൂവീലർ, കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിനും വായ്പ നൽകും. വിവിധ വായ്പകളുടെ വാർഷിക പലിശനിരക്ക് 8.5 ശതമാനം മുതൽ 11.95 ശതമാനം വരെയാണ്. എല്ലാ വ്യായ്പകളും കൃത്യമായി ഒന്നാം തീയതിയോ അതിനു മുമ്പായോ അടക്കുന്നവർക്ക് പലിശയുടെ 10 ശതമാനം പലിശ സബ്സിഡി ലഭിക്കും. വായ്പ ആവശ്യമുള്ള സഹകാരികൾ ബാങ്കിൻെറ കോന്നി ചൈനാമുക്കിലുള്ള ഓഫിസുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡൻറ് എസ്.വി. പ്രസന്നകുമാർ അറിയിച്ചു. 16കാരിയെ പീഡിപ്പിച്ച 17കാരൻ പിടിയിൽ തിരുവല്ല: 16കാരിയെ പീഡിപ്പിച്ച കേസിൽ 17കാരൻ പൊലീസ് പിടിയിലായി. കവിയൂർ സ്വദേശിയാണ് പിടിയിലായത്. പിടിയിലായ ജുവെനെൽ കോടതിയിൽ ഹാജരാക്കിയ പതിനേഴുകാരനെ റിമാൻഡ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം മല്ലപ്പള്ളി: കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളുടെയും വിവരശേഖരണം 16 മുതൽ ഒരാഴ്ചത്തേക്ക് കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിൽ നടത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളെെവച്ച് പണിയെടുപ്പിക്കുന്ന മുഴുവൻ കോൺട്രാക്ടർമാരും തൊഴിലുടമകളും അടിയന്തരമായി എല്ലാവരുടെയും തിരിച്ചറിയൽ കാർഡും അനുബന്ധരേഖകളും സഹിതം കിഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 9497980230, 9497931336.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.