അവഗണന മാറാൻ അധഃസ്ഥിതർ അധികാരത്തി​െൻറ അകത്തളങ്ങളിൽ എത്തണം -വെള്ളാപ്പള്ളി

അവഗണന മാറാൻ അധഃസ്ഥിതർ അധികാരത്തിൻെറ അകത്തളങ്ങളിൽ എത്തണം -വെള്ളാപ്പള്ളി തിരുവല്ല: അവഗണന മാറാൻ അധഃസ്ഥിതർ അധികാ രത്തിൻെറ അകത്തളങ്ങളിൽ എത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻെറ ആഭിമുഖ്യത്തിലുള്ള 11ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻെറ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് സാധിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് വരുമ്പോൾ വിവിധ പാർട്ടികളുടെ ജാഥകളിൽ കണ്ണിയാകാനും ആളെ കാണിക്കാനും വേഷംകെട്ടി തുള്ളാനുമൊക്കെ വേണം. എന്നാൽ, അധികാരത്തിൻെറ കാര്യം വരുമ്പോൾ അകറ്റിനിർത്തും. ആദർശ രാഷ്ട്രീയമല്ല, ഇപ്പോൾ നടക്കുന്നത് വിലപേശൽ രാഷ്ട്രീയമാണ്. ഗുരുവിൻെറ ദർശനങ്ങളിൽനിന്ന് അകന്നുപോയതിനാലാണ് പിന്നാക്ക വിഭാഗങ്ങൾക്ക് പലതും നഷ്ടപ്പെട്ടത്. സംഘടിച്ച് ശക്തരാകാനും സാധിച്ചില്ല. ഗുരുവിൻെറ ദർശനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. സ്വാമി ധർമചൈതന്യ, സ്വാമി ശിവബോധാനന്ദ എന്നിവർ പ്രഭാഷണം നടത്തി. യൂനിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ, യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, അടൂർ യൂനിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ, ചെങ്ങന്നൂർ യൂനിയൻ കൺവീനർ ബൈജു അറുകുഴിയിൽ, മൂലൂർ സ്മാരകസമിതി പ്രസിഡൻറ് മുൻ എം.എൽ.എ കെ.സി. രാജഗോപാൽ, എം.ജി യൂനിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് മെംബർ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കവിയൂർ പഞ്ചായത്ത് പ്രസിഡൻറ് എലിസബത്ത് മാത്യു എന്നിവർ സംസാരിച്ചു. സിവിൽ സർവിസ് റാങ്ക് ജേതാവ് അനന്തു സുരേഷ് ഗോവിന്ദ്, ജനകീയ ഡോക്ടർ പുരസ്കാരം നേടിയ ഡോ. കെ.ജി. സുരേഷ്, ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് സമഗ്ര സംഭാവനകൾ നൽകുന്ന രവീന്ദ്രൻ എഴുമറ്റൂർ, എം.ജി യൂനിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രഫ. ലത സന്തോഷ് എന്നിവരെയും ശാഖ ഭാരവാഹികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. എൽ.ഡി.വൈ.എഫ് യൂത്ത് മാർച്ച് സംഘടിപ്പിച്ചു കോന്നി: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ വിജയത്തിനായി ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് സംഗേഷ് ജി. നായർ ക്യാപ്റ്റനായ യൂത്ത് മാർച്ച് എലിയറക്കലിൽ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് യുവതീയുവാക്കൾ അണിനിരന്ന മാർച്ച് കോന്നി ടൗണിൽ സമാപിച്ചു. കോന്നി ചന്തമൈതാനിയിൽ നടന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എ. ദീപു കുമാർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി ജോബി ടി. ഈശോ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് എം. അനീഷ് കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഷാനു സലിം, സി. സുമേഷ്, രേഷ്മ മറിയം റോയി, ഡോ. സജിത, കോന്നി ബ്ലോക്ക് പ്രസിഡൻറ് വി. ശിവകുമാർ, കൊടുമൺ ബ്ലോക്ക് പ്രസിഡൻറ് ഹരീഷ് മുകുന്ദ്, എ.ഐ.വൈ.എഫ് നേതാക്കളായ സന്തോഷ് കൊല്ലംപടി, എസ്. അജിത്, സുഭാഷ് കുമാർ, വെട്ടൂർ മജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.