പത്തനംതിട്ട: വ്യാപാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ് റ് ചെയ്തു. ഓമല്ലൂർ പറയനാലി കരിമ്പനകുഴിയിൽ ബിപിൻ ബെന്നി (21), പറയനാലി മടുക്കുവേലിൽ ജിജോ മോൻ (18) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. വിഷുദിവസം രാത്രി 11ഓടെയാണ് സംഭവം. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് എതിർവശം കൂൾബാർ നടത്തുന്ന ഇലന്തൂർ വലിയവട്ടം വെട്ടിക്കാട്ട്തറയിൽ മണിലാലിൽനിന്നാണ് 8000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ബുധനാഴ്ച വൈകീട്ട് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓമല്ലൂരിലെ വർക്ഷോപ്പിൽ മോഷണം നടത്തിയ കേസിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.