അന്ത്യഅത്താഴ സ്മരണയിൽ പെസഹവ്യാഴം ആചരിച്ചു

പത്തനംതിട്ട: യേശുക്രിസ്തുവിൻെറ അന്ത്യഅത്താഴ സ്മരണ പുതുക്കി ജില്ലയിലെ െക്രെസ്തവ ദേവാലയങ്ങളിൽ ഭക്തിനിർഭമായ അ ന്തരീക്ഷത്തിൽ ചടങ്ങുകൾ നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. പ്രത്യേക പ്രാർഥനകൾക്ക് ശേഷം ക്രിസ്തു ശിഷ്യരുടെ കാൽകഴുകി തുടച്ചതിൻെറ സ്മരണ പുതുക്കി കൽകഴുകൽ ശുശ്രൂഷ നടന്നു. കൊടുമൺ സൻെറ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ കുരിയാക്കോസ് മാർ ക്ലീമിസ് മെത്രാേപ്പാലീത്ത കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു. ചടങ്ങുകൾക്ക് വികാരി ബിനു തോമസ്, തമ്പി ശാമുവേൽ, ജോർജുകുട്ടി, ഷിനു തുടങ്ങിയവർ നേതൃത്വം നൽകി. ഈസ്റ്റർ ദിനമായ ഞയറാഴ്ച പുലർച്ച രണ്ടിന് രാത്രിനമസ്കാരം ഉയിർപ്പ് പ്രഖ്യാപനം തുടങ്ങിയ ചടങ്ങുകൾ നടക്കും. മൂന്ന് മണിക്ക് പ്രഭാത നമസ്കാരം ഉയിർപ്പിൻെറ ശുശ്രൂഷ തുടങ്ങിയ ചടങ്ങുകളും നടക്കും. ഉച്ചകഴിഞ്ഞ് കുർബാനക്ക് ശേഷം കുരിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഈസ്റ്റർ സന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.