യു.ഡി.എഫ് വാഹനജാഥ നടത്തി

കോന്നി: വിശ്വാസസംരക്ഷണത്തിന് വ്യക്തമായ നിയമം കോൺഗ്രസ് കൊണ്ടുവരുമെന്ന് പാർലമൻെറ് മണ്ഡലം പ്രചാരണ സമിതി ചെയർമാ ൻ വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് നടത്തിയ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും വിശ്വാസസംരക്ഷണത്തിന് നിയമനിർമാണം നടത്താതെ ബി.ജെ.പിയും കേന്ദ്രസർക്കാറും വഞ്ചനപരമായ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തിലോ സംസ്ഥാനത്തോ കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നേൽ വിശ്വാസസംരക്ഷണത്തിന് ആർക്കും തെരുവിൽ ഇറങ്ങേണ്ടി വരില്ലായിരുന്നുവെന്നും വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് റോയ്ച്ചൻ ഏഴിക്കകത്തു അധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, പി. അനിൽ, ബിജു കിള്ളത്ത്, എം.സി. ഗോപാലകൃഷ്ണപിള്ള, പ്രമോദ് താന്നിമൂട്ടിൽ, ജയിംസ് കീക്കരിക്കാട്ട്, നാഗൂർ മീരാൻ എന്നിവർ സംസാരിച്ചു. വെട്ടൂരിൽ നടന്ന സമാപന യോഗം കോന്നിയൂർ പി.കെ. ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.