പത്തനംതിട്ട: വിശ്വാസികള്‍ക്കൊപ്പം നിലനിന്ന പാരമ്പര്യമാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ആനിരാജ. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ജനവിധി 2019 മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആനിരാജ. വിശ്വാസികളുടെ ആരാധനസ്വാതന്ത്ര്യത്തിനുവേണ്ടി നിലനിന്നത് ഇടതുപക്ഷമാണ്. ആരാധനാലയങ്ങള്‍ പലയിടത്തും തകര്‍ക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഓഫിസുകള്‍ ആരാധന നടത്താന്‍ വിട്ടുകൊടുത്തിട്ടുള്ളതും ഇടതുപാര്‍ട്ടികളാണ്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ അസംതൃപ്തരായി കേരളത്തില്‍ ആരുമുള്ളതായി തോന്നുന്നില്ല. രാജ്യത്തിൻെറ പ്രധാനമന്ത്രിക്കു കേരളത്തില്‍ വോട്ട്തേടാന്‍ ശബരിമല വിഷയമല്ലാതെ മറ്റൊന്നും ഇല്ലെന്നത് അധഃപതനത്തിൻെറ സൂചനയാണെന്ന് ആനി രാജ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിധി നടപ്പാക്കുന്നതിനെതിരെ പ്രസംഗിക്കുന്നു. പാര്‍ലമൻെറിലും നിയമനിര്‍മാണ സഭകളിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടി സംവരണം നടപ്പാക്കണമെന്ന വിഷയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ദൗത്യം. തെരഞ്ഞെടുപ്പിനുശേഷമായിരിക്കും കൂട്ടുകെട്ട് രൂപവത്കൃതമാകുക. പ്രധാനമന്ത്രി ആരായിരിക്കുമെന്നതു സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ആനിരാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.