ആ​േൻറാ ആൻറണിയെ വരവേറ്റ് അടൂർ

അടൂർ: അടൂരിലെ പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, കടമ്പനാട്, പഞ്ചായത്തുകളിലും അടൂർ നഗരസഭയിലും യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണി പര്യടനം നടത്തി. ശനിയാഴ്ച രാവിലെ എട്ടിന് പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുംമുക്കിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബാബു ജോർജ് പര്യടനം ഉദ്ഘാടനം ചെയ്തു. വമ്പിച്ച സ്വീകരണമാണ് എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥിക്ക് ലഭിച്ചത്. മുന്നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കപ്പെട്ട ആേൻറായെ കാത്ത് വഴിയരികിൽ ഉടനീളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം കൊന്നപ്പൂക്കളും ഹാരങ്ങളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. 32 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്ന പ്ലാവിളത്തറയിൽ എത്തിയപ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണത്തിനുശേഷം അടൂർ കെ.എസ്.ആർ.ടിസി ജങ്ഷനിൽനിന്ന് പര്യടനം ആരംഭിച്ചു. തുടർന്ന് അടൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, ആനന്ദപ്പള്ളി, പാണ്ടിക്കുടി ജങ്ഷൻ, പൂവൻകുന്നിൽ ജങ്ഷൻ, കാവനാൽ ജങ്ഷൻ, പറക്കോട്, കോട്ടമുകൾ മിനിജങ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കനാൽ ജങ്ഷനിൽ ഏഴംകുളം പഞ്ചായത്തിലേക്ക് പ്രവേശിച്ച പര്യടനം കടമ്പനാട് പഞ്ചായത്തിലെ മലങ്കാവിൽ രാത്രി ഏറെ വൈകിയാണ് പര്യടനം സമാപിച്ചത്. ഞായറാഴ്ച പൂഞ്ഞാർ ബ്ലോക്കിൽ പര്യടനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.