ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവം 17ന്​ ​െകാടിയേറും

പത്തനംതിട്ട: ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം 17 മുതല്‍ 26വരെ നടക്കും. 17ന് രാവിലെ 10നും 10.40നും മധ്യേ തന ്ത്രി പറമ്പൂരില്ലത്ത് നാരായണന്‍ പദ്മനാഭന്‍ ഭട്ടതിരിപ്പാട് കൊടിയേറ്റ് നിര്‍വഹിക്കും. ഒന്നാം ഉത്സവം മുതല്‍ എല്ലാ ദിവസവും ആറാട്ട് നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും ഓമല്ലൂരിനുണ്ടെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 17ന് 11ന് കൊടിയേറ്റ ്‌സദ്യ ആരംഭിക്കും. വൈകീട്ട് മൂന്നിനാണ് ആറാട്ടെഴുന്നള്ളിപ്പ്. ക്ഷേത്രപൂജകളോടൊപ്പം എല്ലാദിവസവും വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം ഉത്സവത്തിന് വൈകീട്ട് നാലിനാണ് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 7.30ന് ശാസ്ത്രീയ നൃത്തരംഗ പ്രവേശനവും നൃത്തസന്ധ്യയും. 19നു രാത്രി 10ന് മേജര്‍ സെറ്റ് കഥകളി. നാലാം ഉത്സവത്തിനു തിടമ്പേറ്റാന്‍ ഐരാവത സമന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ എന്ന ഗജവീരന്‍ എത്തും. രാത്രി 7.30ന് സംഗീതസദസ്സും 11ന് ഗാനമേളയും. അഞ്ചാം ഉത്സവത്തിന് രാത്രി 10ന് വോക്കോ വയലിന്‍ സംഗീത നിശീഥിനി. ഏഴാം ഉത്സവനാള്‍ ആറാട്ടിന് ഏഴ് ആനകള്‍ അണിനിരക്കും. എട്ടാം ഉത്സവത്തോടനുബന്ധിച്ച് രാത്രി 7.30ന് നാമഘോഷ ലഹരി. 11ന് ഒമ്പതാം ഉത്സവത്തിന് ഒമ്പത് ആനകള്‍ ആറാട്ടിന് അണിനിരക്കും. 26ന് രാവിലെ 9.30നും പത്തിനും മധ്യേ കൊടിയിറക്ക്. വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളത്ത്. രാത്രി ഒമ്പതിന് ഗാനമേള, ഒന്നിന് നൃത്തനാടകം എന്നിവയും നടക്കും. ഉത്സവകമ്മിറ്റി പ്രസിഡൻറ് മനുമോഹന്‍, സെക്രട്ടറി പ്രശാന്ത്, ഉപദേശക സമിതി സെക്രട്ടറി സുരേഷ് ഓലിത്തുണ്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിനു ശിവരാമന്‍, ട്രഷറര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. എൽ.ഡി.എഫ് മേഖല റാലി കോന്നി: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ വിജയത്തിനായി എൽ.ഡി.എഫ് വി. കോട്ടയം മേഖല റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് റാലി ആരംഭിക്കും. തുടർന്ന് വി. കോട്ടയം ചന്ത മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.