തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന് തിരുവല്ല മണ്ഡലത്തിൽ വൻ സ്വീകരണം. ശനിയാഴ്ച രാവിലെ ഒമ്പതിന് കല്ലൂപ്പാ റയിൽനിന്ന് ആരംഭിച്ച സ്വീകരണം പുതുശ്ശേരി, കുന്നന്താനം, മാന്താനം, നല്ലൂർ പടവ്, പുളിക്കാമല, മല്ലപ്പള്ളി ടൗൺ, വെണ്ണികുളം, ചേറ്റുതടം, പുല്ലേലി, പുറമറ്റം, കമ്മാളത്തകിടി എ.എം. ഐക്കുഴി, അമ്പലത്തിങ്കൽ, പുതുവൽ, തിരുമൂലപുരം, മഞ്ഞാടി, ചുമത്ര, മുത്തൂർ, വേങ്ങൽ, മേപ്രാൽ, ചാത്തങ്കരി, പെരിങ്ങര, പൊടിയാടി, കാവുംഭാഗം, മതിൽഭാഗം, മലയിത്ര, കല്ലുങ്കൽ, ആലന്തുരുത്തി പാലം, തോട്ടുമട, എരതോട് പമ്പ്, രണ്ടാം കുരിശ് വഴി പരുമലയിൽ പര്യടനം സമാപിച്ചു. 200ൽപരം ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം നടത്തിയത്. കോട്ടൂർ കുഞ്ഞ് കുഞ്ഞ് രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർഥി പുഷ്പാർച്ചന നടത്തി. മാത്യു ടി. തോമസ് എം.എൽ.എ, അലക്സ് കണ്ണമല, ആർ. സനൽകുമാർ, ഫ്രാൻസിസ് പി. ആൻറണി, പ്രകാശ് ബാബു, ടി.കെ. പ്രസാദ്, ജിജു വട്ടേശേരിൽ, രഘു കുട്ടൻപിള്ള, സി.പി. ജോൺ തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.