തിരുവല്ല: പാർലമൻെറ് തെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ കേരളത്തിലെ ഇരുപതോളം പെന്തക്കോസ്ത് സഭകളുടെ സംയുക്ത നേതൃ ത്വത്തില്‍ നടക്കുന്ന നൽകും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന റാലിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30 മുതൽ 8.30 വരെയാണ് സ്വീകരണം. തിങ്കളാഴ്ച രാവിലെ ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ മൗണ്ട് സയോണിൽ പ്രാർഥന സമ്മേളനം നടക്കും. കുടിവെള്ളമില്ലാതെ പൂഴിക്കാട് വല്ല്യയ്യത്ത് കോളനി പന്തളം: കുടിവെള്ളമില്ലാതെ പൂഴിക്കാട് വല്ല്യയ്യത്ത് കോളനി നിവാസികൾ ദുരിതത്തിൽ. വേനൽ തുടങ്ങിയപ്പോൾ തന്നെ കോളനിയിലും സമീപപ്രദേശത്തുമുള്ള കിണറുകൾ വറ്റി. ഇതു മൂലം കിലോമീറ്ററുകൾ നടന്നാണ് വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി 14 വർഷം മുമ്പ് ജല അതോറിറ്റി ഇവിടെ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മൂന്നു പൊതു ടാപ്പുകളും നഗരസഭ ഒരുക്കി. എന്നാൽ, നാളിതുവരെ ടാപ്പുകളിലൂടെ ഒരു തുള്ളി വെള്ളംപോലും ലഭിച്ചില്ലെന്നു വാർഡ് അംഗം ആനി ജോൺ തുണ്ടിൽ പറഞ്ഞു. ജലവിതരണ പദ്ധതിയുടെ ഭാഗമായി പൂഴിക്കാട് ജങ്ഷനിൽനിന്ന് കോളനി ഭാഗത്തേക്കു പൈപ്പ്ലൈൻ ഇല്ലാത്തതാണ് ജലക്ഷാമത്തിനുകാരണം. 50 മീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും വാർഡ് അംഗം പറഞ്ഞു. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പരിപാടികൾ ഇന്ന് അങ്ങാടിക്കൽ വടക്ക് നവകേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്: കുട്ടികൾക്കായി വോളിബാൾ പരിശീലനം-രാവിലെ 7.00 ഇലവുംതിട്ട ദേവീക്ഷേത്രം: അശ്വതി മഹോത്സവം, ഭാഗവതപാരായണം-രാവിലെ 8.30 കുളനട ഭഗവതിക്ഷേത്രം: മീനഭരണി തിരുവുത്സവം-കഥകളി രാത്രി 9.00 അരീക്കര പറയരുകാലാ ദേവീക്ഷേത്രം: മീനഭരണി തിരുവുത്സവം-നൃത്തനാടകം-രാത്രി 8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.