വയനാട്ടിലെ സ്ഥാനാർഥിത്വം; ​േകാൺഗ്രസ്​ ആഹ്ലാദപ്രകടനം നടത്തി

പത്തനംതിട്ട: കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയായി എ.ഐ.സി.സി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനവും യോഗവും നടത്തി. നിയോജക മണ്ഡലം കേന്ദ്രങ്ങളായ പത്തനംതിട്ട, തിരുവല്ല, റാന്നി, കോന്നി, അടൂർ എന്നിവിടങ്ങളിലും മണ്ഡലം ആസ്ഥാനങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. യോഗത്തിലും പ്രകടനത്തിലും വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. മലയാലപ്പുഴയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. അനിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.