ഗ്രാമപഞ്ചായത്ത് പ്രസിഡൻറടക്കം നാലുപേർക്ക്​ സൂര്യാതപമേറ്റു

ചിറ്റാർ: സീതത്തോട്ടിൽ മൂന്നുപേർക്കും ചിറ്റാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനും സൂര്യാതപമേറ്റു. ചിറ്റാർ ഗ്രാമപ ഞ്ചായത്ത് പ്രസിഡൻറ് വില്ലുന്നിപ്പാറ രജിനി സദനത്തിൽ രവികല എബി (42), സീതത്തോട് സ്വദേശികളായ മുണ്ടൻപാറ ഗുരുനാഥൻ മണ്ണ് മംഗലത്തിൽ വർഗീസ് (55), മൂന്നുകല്ല് പുവണ്ണുംപാറ ചിന്നമ്മ (40), ആങ്ങമൂഴി പായിക്കാട് സോമൻ (56) എന്നിവർക്കാണ് സൂര്യാതപമേറ്റത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രവികല എബിക്ക് കോന്നിയിൽനിന്ന് ചിറ്റാറിലേക്കുള്ള യാത്രക്കിെടയാണ് സൂര്യാതപമേറ്റത്. ചിറ്റാർ ഹോമിയോ ആശുപത്രിയിൽ ചികിത്സ തേടി. വർഗീസ്, ചിന്നമ്മ എന്നിവർക്ക് കൃഷിപ്പണിക്കിടെ കഴുത്തിലാണ് പൊള്ളലേറ്റത്. ഇരുവരും സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആങ്ങമൂഴി പായിക്കാട് സോമനു പുതിയ വീടിൻെറ നിർമാണത്തിനിടെ കക്ഷത്തിലാണ് പൊള്ളലേറ്റത്. ആങ്ങമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കിഴക്കൻ മേഖലയിൽ ഒരാഴ്ചയായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ചിറ്റാർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് സൂര്യാതപമേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.