പട്ടികജാതി വികസന ഫണ്ട് നഷ്​ടപ്പെടുത്തി​യെന്ന്​: പഞ്ചായത്ത് ജീവനക്കാർക്കെതിരെ ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങൾ രംഗത്ത്

പന്തളം: പട്ടികജാതി വികസന ഫണ്ട് നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ രംഗത്ത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് വിജയപുരം ഡിവിഷനിൽ മുട്ടം പട്ടികജാതി ശ്മശാനത്തിൻെറ പുനരുദ്ധാരണ ഫണ്ടും തുമ്പമൺ മുട്ടം മുഴുക്കോട്ടുചാലിൽ നിർമിക്കാനിരുന്ന കുട്ടികളുടെ പാർക്കിൻെറ ഫണ്ടും നഷ്ടപ്പെടുത്തിയ തുമ്പമൺ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഘു പെരുമ്പുളിക്കലും തോമസ് ടി. വർഗീസുമാണ് രംഗത്തുവന്നത്. ഡിസംബർ 24ന് ഡി 4432/17ാം നമ്പർ ഉത്തരവനുസരിച്ച് അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ ശ്മശാന വികസന ഫണ്ടാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പഴാക്കിയതെന്ന് അംഗങ്ങൾ ആരോപിച്ചു. ശ്മശാനത്തിനായി പട്ടികജാതി വകുപ്പിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് മാർച്ച് 31ന് മുമ്പ് പണി തീർക്കേണ്ടിയിരുന്ന പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാതിരുന്നതാണ് ഫണ്ട് നഷ്ടപ്പെടാൻ കാരണമായത്. തുമ്പമൺ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൻെറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഫണ്ട് നഷ്ടപ്പെടാൻ കാരണമായതെന്ന് ഇരുവരും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപയും തുമ്പമൺ ഗ്രാമപഞ്ചായത്തിൻെറ ഫണ്ട് വിഹിതത്തിൽനിന്ന് നൽകിയ 10 ലക്ഷം രൂപയും ഉപയോഗിച്ച് സംയുക്ത േപ്രാജക്ടായിരുന്നു മുഴുക്കോട്ടുചാലിലെ കുട്ടികൾക്കായുള്ള പാർക്ക്. ഇതിൻെറ ടെൻഡർ നടപടികൾ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പാർക്ക് പണിയാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും രഘു പെരുമ്പുളിക്കലും തോമസ് ടി. വർഗീസും പറഞ്ഞു. കെ. സുരേന്ദ്രൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും പത്തനംതിട്ട: എൻ.ഡി.എ ലോക്സഭ സ്ഥാനാർഥി കെ. സുരേന്ദ്രൻ ശനിയാഴ്ച കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചക്ക് ഒന്നിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുക. രാവിലെ ആറിന് ആറന്മുള ക്ഷേത്രദർശനത്തോടെ ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കും. ചെന്നീർക്കര പഞ്ചായത്തിലെ കാളിഘട്ട് കോളനി സന്ദർശിക്കും. രാവിലെ ഒമ്പതിന് കവിയൂർ ക്ഷേത്രദർശനത്തിന് ശേഷം പഞ്ചായത്തിലെ പ്രമുഖവ്യക്തികളെ സന്ദർശിക്കും. 12 മണിക്ക് മലയാലപ്പുഴയിൽ കുമ്പഴ ബസപകട അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.30ന് കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ കോന്നി മണ്ഡലം കൺവെൻഷനിലും വൈകീട്ട് 3.30ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ റാന്നി മണ്ഡലം കൺവെൻഷനിലും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.