പത്താംക്ലാസ് വിദ്യാര്‍ഥിനി പരീക്ഷക്കുശേഷം കൂട്ടുകാരനൊപ്പം പോയി, കണ്ടെത്താനാവാതെ പൊലീസ്

അടൂര്‍: അവസാന ദിവസത്തെ 10ാംക്ലാസ് പരീക്ഷയും എഴുതിയതിനുശേഷം വിദ്യാർഥിനി കൂട്ടുകാരനൊപ്പം ഒളിച്ചോടി. പൊലീസ് തി രഞ്ഞ് ആണ്‍ സുഹൃത്തിൻെറ വീട്ടില്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ഒളിച്ചോടിയത്. പരീക്ഷകഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ പെണ്‍കുട്ടി ആണ്‍സുഹൃത്ത് കൊണ്ടുവന്ന കാറില്‍കയറി േപാവുകയായിരുന്നു. വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കൊടുമണ്‍ പൊലീസ് സ്േറ്റഷനില്‍ പരാതിനല്‍കി. ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പൊലീസ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കടമ്പനാട് കുണ്ടോംവെട്ടത്ത് മലനടയിലുള്ള സുഹൃത്തിൻെറ വീട്ടിലെത്തി. എന്നാൽ, പൊലീസ് വാഹനം വരുന്നതുകണ്ട് പെണ്‍കുട്ടി വീടിന് പിന്നാമ്പുറത്തുകൂടി ഇറങ്ങിയോടുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന ബാഗും സാധനസാമഗ്രികളും ഉപേക്ഷിച്ചാണ് ഓടിയത്. തൊട്ടുപിന്നാലെ കനത്ത മഴ ആരംഭിക്കുകയും വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. പെണ്‍കുട്ടി പോകാന്‍ സാധ്യതയുള്ള വഴിയില്‍ എല്ലാം പൊലീസ് വിവിധ സംഘങ്ങളായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ, കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും സിംകാര്‍ഡ് ഊരി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. തുടർന്ന് കൊടുമണ്‍ പൊലീസ് ഏനാത്ത് പൊലീസിൻെറ സഹായംതേടി. അടൂര്‍ ഡിവൈ.എസ്.പി കെ.എ. തോമസിനെയും വിവരം അറിയിച്ചു. അദ്ദേഹത്തിൻെറ നേതൃത്വത്തില്‍ മൂന്നു സ്റ്റേഷനില്‍നിന്നുള്ള എട്ടു വണ്ടികളിലായി പൊലീസെത്തി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. പ്രദേശത്തെ മുന്നൂറോളം കിണറുകളും പരിശോധിച്ചു. വിവരമൊന്നും ലഭിച്ചില്ല. അതേസമയം, പെണ്‍കുട്ടിയെ വഴിയില്‍ കണ്ടതായി നാട്ടുകാരും ബസ് യാത്രക്കാരും മൊഴിനല്‍കിയിട്ടുണ്ട്. സാമ്പത്തികമായി മികച്ച നിലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. ബാഗില്‍ 10പവന്‍ സ്വര്‍ണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് അവസാന പരീക്ഷക്കുപോയത്. ഇവയെല്ലാം സുഹൃത്തിൻെറ വീട്ടില്‍നിന്ന് കണ്ടെടുത്തു. പലനിറത്തിലുള്ള 36 കുപ്പി നെയില്‍ പോളിഷ് ബാഗിലുണ്ടായിരുന്നു. രണ്ടുപേര്‍ക്കും നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല. പെണ്‍കുട്ടിയെ കൊണ്ടുവന്ന മാരുതി ഓള്‍ട്ടോ കാറും സുഹൃത്തിൻെറ കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.