ആയിരവില്ലൻ ക്ഷേത്രത്തിൽ മൂന്ന് ദിവസം പടയണി

വെട്ടൂർ: നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പൈതൃകഗ്രാമത്തിൽ ഒരു പടയണിക്കാലംകൂടി വരവായി. ഇത്തവണയും ചൂട്ടുകറ്റയു ടെ നിണവെളിച്ചത്തിൽ കാച്ചിക്കൊട്ടിയ തപ്പി​െൻറയും ചെണ്ടയുടെയും ചേങ്ങിലയുടെയും താളത്തിൽ ചുവടുകൾ െവക്കുന്നതും തുള്ളിയുറയുന്നതും പൈതൃക ഗ്രാമത്തിലെ പുതുതലമുറയാണ്. ആയിരവില്ലൻ ക്ഷേത്രത്തിലെ മീനത്തിലെ ഉത്രം ഉത്സവത്തി​െൻറ ഭാഗമായി നടത്തുന്ന പടയണി ഇത്തവണ മൂന്ന് ദിവസമാണ്. 18നും 19നും രാത്രി 10ന് ആയിരവില്ലേശ്വര കലാഗ്രാമത്തിൽ പടയണി അഭ്യസിക്കുന്ന പുതുതലമുറയുടെ അരങ്ങേറ്റം നടക്കും. 20ന് രാത്രി ഒമ്പതിന് കലാഗ്രാമത്തിലെ കുട്ടികളും കടമ്മനിട്ട ഗോത്ര കലാകളരിയും ചേർന്ന് അവതരിപ്പിക്കുന്ന പൂരപ്പടയണിയും അരങ്ങേറും. 64 കലകളും സമ്മേളിക്കുന്ന പടയണി വെട്ടൂരുകാർക്ക് ഭക്തിയുടെയും വ്രതനിഷ്ഠയുടെയും വൈകാരികതയുടെയും പ്രതീകം കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പിറവിയെടുത്ത ആദിദ്രാവിഡ ഗോത്രകലാരൂപമായ പടയണിയുടെ ഈറ്റില്ലമായിരുന്നു വെട്ടൂരെന്നാണ് വിശ്വാസം. അതി​െൻറ തെളിവെന്നോണം പടയണിയിൽ വെട്ടൂർ-കുമ്പഴച്ചിട്ട എന്ന തനത് ശൈലിതന്നെ ഉണ്ടായിരുന്നു. കാർഷികഗ്രാമം കൂടിയായ വെട്ടൂരിൽ 22 ദിവസത്തെ പടയണിയും നടത്തിയിരുന്നു. കാലാന്തരത്തിൽ ഇവ കൈമോശം വരുകയും പൈതൃക ഗ്രാമത്തിലെ പടയണി അവതരണം നിലച്ചുപോവുകയും ചെയ്തു. പിന്നീട് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒറ്റദിവസത്തെ പടയണി മാത്രമാണ് നടത്തിവന്നിരുന്നത്. ഇത്തവണ അതിനും മാറ്റം വന്നു. മൂന്നുദിവസത്തെ പടയണിയാണ് നടക്കുന്നത്. കലാഗ്രാമം നൂറ്റാണ്ടുകൾ പഴക്കമുള്ളതും പൈതൃകഗ്രാമത്തി​െൻറ തനത് സ്വത്തുക്കളും കാലാന്തരത്തിൽ നിന്നുപോയതുമായ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് 'ആയിരവില്ലേശ്വര കലാഗ്രാമം' രണ്ടുവർഷം മുമ്പ് ആരംഭിച്ചത്. കളരിയിൽ പടയണിയും തപ്പും പടയണിപ്പാട്ടും ചെണ്ടയുമാണ് വിദ്യാർഥികളെ അഭ്യസിപ്പിക്കുന്നത്. 50 വിദ്യാർഥികളാണ് കലാഗ്രാമത്തിലെ കളരിയിൽ പടയണി അഭ്യസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.