എം.സി റോഡിൽ മൂന്നു മാസത്തിനിടെ നൂറിലേറെ അപകടം

അടൂർ: എം.സി റോഡ് അപകടക്കെണിയാകുന്നു. മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ നൂറിലേറെ അപകടവും നാല് മരണവും ഉണ്ടായി . 60 പേർക്ക് പരിക്കേറ്റു. ഏനാത്ത് മുതൽ നെല്ലിമൂട്ടിൽപടി വരെയാണ് കൂടുതലും അപകടം ഉണ്ടായിട്ടുള്ളത്. ഏനാത്ത് സൊസൈറ്റിപടി, പുതുശേരിഭാഗം, കിളിവയൽ, വടക്കടത്തുകാവ്, നെല്ലിമൂട്ടിൽപടി എന്നിവിടങ്ങളിലാണ് ഏറെയും അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10ന് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും സഹയാത്രികന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിൽ നടന്നത്. ബൈക്ക് യാത്രക്കാരുടെ അശ്രദ്ധയും ബസി​െൻറ 'മിന്നലും' കൂടിയായപ്പോൾ അപകടം ഉറപ്പാവുകയായിരുന്നു. ഏനാത്ത് അമിതവേഗത്തിൽ ഓടിച്ച കാർ ലോഫ്ലോർ ബസിൽ ഇടിച്ചുകയറി കാർ ഡ്രൈവർ മരിച്ചതും പുതുശേരിഭാഗത്ത് വാഹനമിടിച്ച് കാൽനടക്കാരൻ മരിച്ചതും അടുത്തിടെയാണ്. മഞ്ഞ വരകളും റിമ്പിൾ സ്ട്രിപ്പും ഉള്ള സ്ഥലങ്ങളിൽ പോലും വാഹനങ്ങൾ വേഗം കുറക്കാറില്ല. മൂന്നും നാലും നിരയിൽ പോലും വാഹനങ്ങൾ മറികടന്നുപോകുന്ന കാഴ്ച പതിവാണ്. ഉപപാതകളിൽനിന്നു വരുന്ന വാഹനയാത്രികർക്ക് കടന്നുപോകാൻ സൗകര്യം പോലും ചെയ്തു കൊടുക്കാത്ത എം.സി റോഡിലെ ൈഡ്രവർമാർ മറ്റു വാഹനങ്ങളെ പരിഗണിക്കുക പോലുമില്ല. കെ.എസ്.ആർ.ടി.സി ബസ് ൈഡ്രവർമാർ പലരും റോഡ് തങ്ങൾക്ക് തീറെഴുതിനൽകിയതു പോലെയാണ് വാഹനം ഒാടിക്കുന്നതെന്ന് പരാതി ഉയരുന്നു. അമിതവേഗത്തിൽ വന്ന് കലുങ്കിലും ഡിവൈഡറിലും ക്രാഷ് ബാരിയറുകളിലും ഇടിച്ചുകയറുന്ന കാറുകൾ എം.സി റോഡിലെ പ്രഭാതക്കാഴ്ചകളിലൊന്നാണ്. കാൽനടക്കാർക്ക് പാത മുറിച്ചുകടക്കാനും സുഗമമായ സഞ്ചാരത്തിനും ബുദ്ധിമുട്ടാണ്. അടൂർ മുതൽ ഏനാത്ത് വരെ നടപ്പാതയിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. അനുവദനീയ പാർക്കിങ് സ്ഥലത്തും വാഹനങ്ങൾ നിരന്നു സഞ്ചരിക്കുന്നു. കഴക്കൂട്ടം-അടൂർ സുരക്ഷ ഇടനാഴി പദ്ധതി പ്രകാരം എ.സി റോഡ് വികസിച്ചതിനെ തുടർന്നാണ് അപകടങ്ങൾ വർധിച്ചത്. ഒരുമാസം മുമ്പ് കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥർ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനു പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അപകടങ്ങൾ വർധിക്കുന്നതല്ലാതെ ഒരു പരിഹാരവും ഇതുവരെയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.