പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ജില്ല കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ ആേൻറാ ആൻറണി എം.പിക്ക് നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ വരവേൽപ് നൽകി. ഡൽഹിയിൽനിന്ന് പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിലെ സ്ഥാനാർഥിയാണെന്ന വിവരം ഫോണിൽ ലഭിച്ചതിനെ തുടർന്ന് ആദ്യം ഡി.സി.സി ഓഫിസിലാണ് ആേൻറാ ആൻറണി എത്തിയത്. വിവരമറിഞ്ഞ് നേതാക്കളും പ്രവർത്തകരും ഡി.സി.സി ഓഫിസിലേക്ക് ഒഴുകിയെത്തി. കാറിൽനിന്ന് ഇറങ്ങിയ ആേൻറാ ആൻറണിയെ മുദ്രാവാക്യം വിളികളോടെ തോളിലേറ്റി രാജീവ് ഭവൻ മൈതാനിയിൽ എത്തിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിെൻറ നേതൃത്വത്തിൽ ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, എം.എസ്. പ്രകാശ്, വി.ആർ. സോജി, റോജിപോൾ ഡാനിയേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഹരിദാസ് ഇടത്തിട്ട, ജോർജ് മാമ്മൻ കൊണ്ടൂർ, അബ്ദുൽ കലാം ആസാദ് എന്നിവർ ചേർന്ന് ആേൻറാ ആൻറണിയെ സ്വീകരിച്ചു. ഡി.സി.സി പ്രസിഡൻറ്, ഭാരവാഹികൾ എന്നിവരുമായി ഭാവി പരിപാടികൾ ചർച്ചചെയ്തു. പിന്നീട് അദ്ദേഹം പത്തനംതിട്ടയിൽ വിവിധ മത നേതാക്കൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യർഥിച്ചു. ഞായറാഴ്ച മുതൽ 20 വരെ ജില്ലയിലെ പത്ത് ബ്ലോക്കുകളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിശാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളും ഭരണപരാജയങ്ങളും വോട്ടർമാരിലെത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരെ സജ്ജമാക്കാനാണ് ബൂത്ത് പ്രസിഡൻറുമാർ മണ്ഡലം-ബ്ലോക്ക് പോക്ഷക സംഘടന ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് നിശാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.