പത്തനംതിട്ട: ആറന്മുള സമ്പൂര്‍ണ വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഇടശേരിമല ഏ ഴാം വാര്‍ഡിലെ കുളമാപ്പുഴി ജങ്ഷനില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി. വൈദ്യുതി ആഘാതമേറ്റ് മരണപ്പെടുന്നവരില്‍ 90 ശതമാനം ആളുകളും സാധാരണക്കാരും സമൂഹത്തിെൻറ താഴെത്തട്ടിലുള്ളവരാണെന്നും കണക്കിലെടുത്താണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി ആറന്മുള ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് മുഴുവന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നാടിനും ഉള്‍പ്പെടെ സമ്പൂര്‍ണ വൈദ്യുതി സുരക്ഷയേകാന്‍ ഒരു ഗ്രാമം തയാറെടുക്കുന്നത്. സാധാരണക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നതും അതിലുപരി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ ഏഴിക്കാട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന പരിഗണനകൂടി കണക്കിലെടുത്താണ് ആറന്മുളയെ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്തിലെ 9000ല്‍പരം വീടുകളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്തുക, ഇ.എല്‍.സി.ബി അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കുക, വയറിങ്ങുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിശോധന നടത്തുക, വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും ആവശ്യമായ പുനഃക്രമീകരണം നടത്തുക എന്നിങ്ങനെ വിവിധ പ്രവൃത്തികളാണ് വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷ പേടിയകറ്റാൻ പരിശീലന ക്ലാസ് പന്തളം: പരീക്ഷയെ എങ്ങനെ ധൈര്യമായി അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് എസ്.ഐ.ഒ നേതൃത്വത്തിൽ പന്തളം ഇസ്ലാമിക് സെൻററിൽ വിദഗ്ധർ ബുധനാഴ്ച ക്ലാസ് എടുക്കുന്നു. വൈകീട്ട് 4.30മുതലാണ് ക്ലാസ്. ഫോൺ: 9207208624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.