പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച വഴിയോരഭാഗ്യക്കുറി കച്ചവടക്കാര്‍ക്കുള്ള ബീ ച്ച് അംബ്രല്ലയുടെ വിതരണം വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രളയധനസഹായം നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. അനീഷ് വിതരണം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി.വി സുബൈര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.കെ. ജേക്കബ്, ലോട്ടറി ഏജൻറ് ആന്‍ഡ് സെല്ലേഴ്‌സ് യൂനിയന്‍ ജില്ല സെക്രട്ടറി ജനു മാത്യു, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് പ്രസിഡൻറ് വയലാര്‍ പ്രകാശ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ ബെന്നി ജോര്‍ജ്, ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ 102 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കിയത്. വില്‍പനക്കായി കരുതിയ ടിക്കറ്റ് പ്രളയത്തില്‍ നഷ്ടപ്പെട്ട ആറു ക്ഷേമ നിധി അംഗങ്ങള്‍ക്ക് ധനസഹായം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.