പത്തനംതിട്ട: സംസ്ഥാന സർക്കാറിെൻറ 1000 ദിവസത്തെ ഭരണമികവിെൻറ നേർസാക്ഷ്യം ജനങ്ങളിലെത്തിക്കാൻ പത്തനംതിട്ട നഗരസഭയുടെ ഇടത്താവള മൈതാനത്ത് നടത്തുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന പരിപാടികൾ. രാവിലെ 11 മുതൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിെൻറ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ. വൈകീട്ട് ആറ് മുതൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗോത്രകലാമേളയും. ഒറ്റത്തവണ പ്രമാണ പരിശോധന ഇന്ന് പത്തനംതിട്ട: ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് തസ്തികയുടെ (കാറ്റഗറി നമ്പർ 194/2017) സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന വെള്ളിയാഴ്ച രാവിലെ 10ന് ജില്ല പി.എസ്.സി ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04682222665. ശരണബാല്യം മൂന്ന് മാസത്തിനുള്ളിൽ ജില്ലയിൽ 13 കുട്ടികളെ മോചിപ്പിച്ചു പത്തനംതിട്ട: ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യമുക്ത കേരളത്തിനായി വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 13 കുട്ടികളെ മോചിപ്പിച്ചു. ഇതിൽ എട്ട് കുട്ടികൾ തമിഴ്‌നാട്, കർണാടക സ്വദേശികളാണ്. മോചിപ്പിച്ച എല്ലാ കുട്ടികളെയും ബന്ധപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ കോഴഞ്ചേരിയിൽ ഹോട്ടലിൽ ജോലി ചെയ്യിച്ച ഒരു കുട്ടിയെ മോചിപ്പിക്കുകയും കട ഉടമക്കെതിരെ നടപടി സ്വകരിക്കുകയും ചെയ്തു. കുട്ടികൾക്ക് മദ്യം, മറ്റ് ലഹരി പദാർഥങ്ങൾ ലഭ്യമാകുന്ന സാഹചര്യം തടയാൻ പഞ്ചായത്ത്, നഗരസഭതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ച് പരിശോധന നടത്താനും ലഹരി പദാർഥങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നവർക്കെതിരെ ബാലനീതി നിയമപ്രകാരം നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 32 പഞ്ചായത്തുകളിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി കൂടുകയും എട്ട് സ്‌കൂളുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയതായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എ.ഒ. അബീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.