പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ തൊഴില്‍ ദാതാക്കളായി മാറണം -വീണ ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട: പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപെട്ടവര്‍ തൊഴില്‍ദാതാക്കളായി മാറണമെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞ ു. സര്‍ക്കാറി​െൻറ 1000 ദിനാഘോഷത്തി​െൻറ ഭാഗമായി സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന നവീന വായ്പ പദ്ധതികളുടെ ജില്ലതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അവർ. ബജറ്റില്‍ പട്ടികജാതി വികസനത്തിന് ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന സംസ്ഥാനമാണ് കേരളം. മുന്‍ കാലങ്ങളില്‍ പല പദ്ധതികളും ആവിഷ്‌കരിെച്ചങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാല്‍, എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ശരിയായ ദിശയിലാണ് പട്ടികജാതി-വര്‍ഗ കോര്‍പറേഷ​െൻറ പ്രവര്‍ത്തനമെന്നും എം.എല്‍.എ പറഞ്ഞു. കോര്‍പറേഷന്‍ കണ്ടെത്തിയ 20 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ എം.എല്‍.എ വായ്പ വിതരണം ചെയ്തു. രണ്ടു മുതല്‍ നാലു ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ പദ്ധതി, അഞ്ചു ലക്ഷം രൂപയുടെ കൃഷിഭൂമി വായ്പ പദ്ധതി, മൂന്ന് ലക്ഷം രൂപയുടെ വനിത ശാക്തീകരണ പദ്ധതി, 10 ലക്ഷം രൂപയുടെ വിദേശ വിദ്യാഭ്യാസ വായ്പ പദ്ധതി, 10 ലക്ഷം രൂപവരെ വാഹന വായ്പ പദ്ധതി, രണ്ടു ലക്ഷം രൂപയുടെ വിദേശ തൊഴില്‍ വായ്പ പദ്ധതി, 20 ലക്ഷം രൂപ പ്രവാസി പുനരധിവാസ വായ്പ, 50 ലക്ഷം രൂപവരെ സ്റ്റാര്‍ട്ടപ് വായ്പ എന്നീ നവീന വായ്പ പദ്ധതികളാണ് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നത്. സ്വയംതൊഴില്‍, കൃഷി ഭൂമി, വീട് എന്നിവക്കും വായ്പ നല്‍കും. മുന്‍ എം.എല്‍.എ പി.കെ. കുമാരന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍, പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.എ. നാസര്‍, കുടുംബശ്രീ ജില്ല മിഷന്‍ എ.ഡി.എം. സി. സലീന, കോര്‍പറേഷന്‍ ജില്ല മാനേജര്‍ എന്‍. മായാദേവി, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.എസ്. ബീന എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.