കോഴഞ്ചേരി: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് ശനിയാഴ്ച വൈകീട്ട് മൂന് നിന് കോഴഞ്ചേരിയില്‍ സ്വീകരണം നൽകും. നവോത്ഥാന നായകന്‍ സി. കേശവെൻറ പ്രതിമയില്‍ കെ.പി.സി.സി പ്രസിഡൻറ് പുഷ്പാര്‍ച്ചന നടത്തും. കരയോഗ മന്ദിര ഉദ്ഘാടനവും കുടുംബസംഗമവും 24ന് കോഴഞ്ചേരി: കുമ്പനാട് കടപ്ര തട്ടയ്ക്കാട് പാർഥസാരഥി വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് എൻ.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിക്കും. തിരുവല്ല താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ഡി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. താലൂക്ക് എൻ.എസ്.എസ് യൂനിയന്‍ വൈസ് പ്രസിഡൻറ് ആർ. മോഹന്‍ കുമാർ, താലൂക്ക് വനിത സമാജം പ്രസിഡൻറ് പി. കനക വല്ലിയമ്മ, വി. ശാന്തകുമാർ, ടി.ജി. പുരുഷോത്തമന്‍ നായർ, വി.എസ്. വിജയകൃഷ്ണന്‍, അന്നപൂര്‍ണാദേവി, അഡ്വ. വിജയന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.