പത്തനംതിട്ട: സംസ്ഥാന സർക്കാർ പാസാക്കിയ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് 2018 ആസ്പദമാക്കി തദ് ദേശഭരണ സ്ഥാപന മേധാവികൾക്ക് വെള്ളിയാഴ്ച ജില്ലതല ശിൽപശാല നടത്തും. തിരുവല്ല ഹോട്ടൽ തിലകിൽ രാവിലെ 10.15ന് മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സോമൻ, കെ.എസ്.ഐ.ഡി.സി മാനേജർ എന്നിവര്‍ ക്ലാസ് നയിക്കും. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനക്ക് പത്തനംതിട്ട: സർക്കാറിെൻറ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ശബരിമല ഇടത്താവളത്തിൽ നടക്കുന്ന മൃഗസംരക്ഷണ വകുപ്പിെൻറ എക്സിബിഷൻ സ്റ്റാളിൽ 46 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ശനിയാഴ്ച വിതരണം ചെയ്യും. സർക്കാർ അംഗീകൃത നഴ്സറികളിൽ വളര്‍ത്തിയ അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുക. താൽപര്യമുള്ളവര്‍ മൃഗസംരക്ഷണ വകുപ്പിെൻറ സ്റ്റാളിലെത്തി പേര് രജിസ്റ്റര്‍ ചെയ്ത് കൂപ്പണ്‍ കൈപ്പറ്റണം. ഗതാഗതം നിരോധിച്ചു പത്തനംതിട്ട: കായംകുളം-പത്തനാപുരം റോഡിൽ അടൂർ സെൻട്രൽ ടോൾ മുതൽ പട്ടാഴിമുക്ക് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അടൂരിൽനിന്ന് പത്തനാപുരത്തേക്ക് പോകുന്ന വാഹനങ്ങൾ പന്നിവിഴ-പാലമുക്ക്-ഏഴംകുളം വഴിയും പത്തനാപുരത്തുനിന്നും അടൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഏഴംകുളത്തുനിന്നും തട്ടാരുപടി-പുതുശേരിഭാഗം റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.