പിണറായിയും കോടിയേരിയും സാഡിസ്​റ്റുകള്‍ -​െക. ശിവദാസന്‍ നായര്‍

പത്തനംതിട്ട: എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ കൊലപ്പെടുത്തി മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദനയി ൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പറഞ്ഞു. കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്‌ലാൽ, കൃപേഷ് എന്നിവർക്ക് പ്രണാമം അർപ്പിച്ച് ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകിളുടെ പാർട്ടിയായ സി.പി.എമ്മി​െൻറ അംഗീകാരം റദ്ദാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണമെന്നും ശിവദാസൻ നായർ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, റെജി പൂവത്തൂർ, സോജി മെഴുവേലി, എം.ജി. കണ്ണൻ, ഷാം കുരുവിള, എം.എസ്. പ്രകാശ്, എം.വി. ഫിലിപ്പ്, റോജി പോൾ ഡാനിയേൽ, സുധ കുറുപ്പ്, വിനീത അനിൽ, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡൻറ് വത്സൻ ടി. കോശി, രാധ ചന്ദ്രൻ, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.