ആലപ്പാട്ടെ സമരത്തിന് ഐക്യദാർഢ്യം

പത്തനംതിട്ട: ആലപ്പാടിനെ രക്ഷിക്കൂ കരിമണൽ ഖനനം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി 76 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി സായാഹ്ന ധർണ നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ബിജു വി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി.കെ. വിജയൻ, രാജശേഖരൻ പുല്ലാട്, അംബുജാക്ഷൻ നായർ, കെ.ജി. അനിൽകുമാർ, എസ്. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.