പഴകുളം കാർഷിക വിപണി കെട്ടിടത്തിന് ശിലയിട്ടു

അടൂർ: പഴകുളം വി.എഫ്.പി.സി.കെ വിപണിക്ക് പുതുതായി നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേശ് നിർവഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, എ.ടി. രാധാകൃഷ്ണൻ, വാർഡ് മെംബർ ഷാജി, പി. ശിവൻകുട്ടി, സുരേഷ്കുമാർ, ബിനു വെള്ളച്ചിറ, മുരളീധരൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടവും ചുറ്റുമതിലും നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.