കുങ്ഫുവിൽ രാജ്യത്തി​െൻറ യശസ്സ് ഉയർത്തി എം.ജി. ദിലീപ്

മല്ലപ്പള്ളി: ചൈനയിലെ ഹെനാൻ പ്രോവിൻസിൽ നടന്ന അന്തർദേശീയ കുങ്ഫുവിൽ രാജ്യത്തി​െൻറ യശസ്സ് ഉയർത്തി രണ്ടാം തവണയും കുന്നന്താനം സ്വദേശി എം.ജി. ദിലീപ് മുന്നേറ്റം നടത്തി. കുങ്ഫുവിലെ മൂന്ന് ഇനങ്ങളിൽ മത്സരിച്ച ദിലീപ് രണ്ട് വെങ്കലവും ഒരു വെള്ളിയും നേടി. വെപ്പൺ ഫോംസ്, ക്യാൻ ഷു, നാൻ ഖ്വാൻ എന്നിയിനങ്ങളിലാണ് ദിലീപ് മത്സരിച്ചത്. 65 രാജ്യങ്ങളിൽനിന്നായി 243 ഗ്രൂപ്പുകളിലായി 3350 പേരാണ് മത്സരിച്ചത്. ഇതിൽനിന്നാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത മലയാളിയായ ദിലീപ് മുന്നേറ്റം നടത്തിയത്. രണ്ടു വർഷം മുമ്പ് ചൈനയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് മൂന്ന് മെഡൽ ദിലീപ് രാജ്യത്തിനുവേണ്ടി നേടിയിരുന്നു. ആയോധനകലയുടെ ഈറ്റില്ലമായ ചൈനയിലെ ഷാവുലിൻ ടെമ്പിളിലെ പരിശീലനത്തിനു ശേഷമാണ് ദിലീപ് മത്സരങ്ങളിൽ പങ്കെടുത്തത്. കഴിഞ്ഞ 30 വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയോധനകലയിൽ പരിശീലനം നൽകി വരുന്ന ദിലീപ് സ്വന്തം നാട്ടിലും സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകി വരുന്നു. തിരുവല്ലയിലും മല്ലപ്പള്ളിയിലും യോഗ പരിശീലനം നടത്തി വരുന്ന ദിലീപിന് വലിയ ശിഷ്യസമ്പത്താണുള്ളത്. കുന്നന്താനം പ്രണവത്തിൽ പരേതരായ എം.എൻ. ഗോപാലകൃഷ്ണൻ നായരുടെയും ജി. പൊന്നമ്മയുടെ മകനാണ് ദിലീപ്. കുന്നന്താനം എൻ. എസ്.എസ് ഹയർ സെക്കഡറി സ്കൂൾ അധ്യാപിക ശ്രീബിന്ദുവാണ് ഭാര്യ. കുന്നന്താനം ഗ്രാമപഞ്ചായത്തിനെ രാജ്യത്തെ ആദ്യ യോഗ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് നേതൃത്വം നൽകിയത് എം.ജി. ദിലീപായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.