ചേത്തക്കല്‍-കൂത്താട്ടുകുളം റോഡ്​ പൂർണമായി തകർന്ന്​ യാത്ര ദുഷ്​കരം

റാന്നി: മഴയിൽ തകര്‍ന്ന ചേത്തക്കല്‍-കൂത്താട്ടുകുളം റോഡില്‍ വാഹന യാത്ര ദുഷ്കരമായി. ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ് മിക്കയിടത്തും. പ്രളയത്തിന് മുമ്പേ തകര്‍ച്ച നേരിട്ട റോഡില്‍ മഴക്കെടുതിക്ക് ശേഷം സഞ്ചരിക്കാന്‍ പറ്റാത്ത നിലയിലായി. ഇതോടെ ഏക കെ.എസ്.ആർ.ടി.സി ബസും സര്‍വിസ് നിർത്തി. രാജു എബ്രഹാം എം.എല്‍.എ പ്രത്യേക താൽപര്യമെടുത്ത് ഗ്രാമീണ മേഖലയിലെ ചെറുകിട റോഡുകള്‍ കൂട്ടിയിണക്കി നിർമിച്ചതാണ് ഈ റോഡ്. മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ കണ്ണങ്കരയില്‍നിന്ന് ആരംഭിച്ച് മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡ് ക്രോസ് ചെയ്ത് പാറേക്കടവ്, വലിയപതാല്‍, കിഴക്കേമല, അച്ചടിപ്പാറ തുടങ്ങിയ ഗ്രാമീണ മേഖലകളില്‍ കൂടി കൂത്താട്ടുകുളത്ത് എത്തിച്ചേരുന്നതാണ് റോഡ്. ഗ്രാമീണമേഖലയിലൂടെ ഒമ്പത് കിലോമീറ്റര്‍ ദൂരം കടന്നുപോകുന്ന റോഡ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്നു. വാഹന സൗകര്യം ഇല്ലാതിരുന്ന നിരവധി പട്ടിക ജാതി കോളനികളും വലിയപതാല്‍, കിഴക്കേമല തുടങ്ങിയ പട്ടിക വര്‍ഗ കോളനികളിലൂടെയുമാണ് ഈ റോഡ് കടന്ന് പോകുന്നത്. റോഡ് പൂര്‍ണമായും ടാറിങ് നടത്തിയാലെ സഞ്ചാരയോഗ്യമാവുകയുള്ളു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.